Sections

ഇനി പണമില്ലാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം; എങ്ങനെയെന്ന് അറിയേണ്ട?

Saturday, May 20, 2023
Reported By admin
TRAIN

ഇതിലൂടെ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ ലളിതമായി ബുക്ക് ചെയ്യാൻ സാധിക്കും


ഇന്ത്യൻ റെയിൽവേ കാറ്ററിങ് & ടൂർ കോർപ്പറേഷൻ (ഐആർസിടിസി), തങ്ങളുടെ ട്രാവൽ ആപ്ലിക്കേഷനായ ഐആർസിടിസി റെയിൽ കണക്ടിൽ, ട്രാവൽ നൗ പേ ലേറ്റർ (Travel Now Pay Later -TNPL) സംവിധാനം ഒരുക്കിയതായി അറിയിച്ചു. ഇതിലൂടെ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ ലളിതമായി ബുക്ക് ചെയ്യാൻ സാധിക്കും. പിന്നീട് സൗകര്യപ്രദമായ ഇഎംഐ വഴി പണം തിരിച്ചടയ്ക്കാനും സാധിക്കുന്നു. ഇത്തരത്തിൽ പണം തിരിച്ചടയ്ക്കാൻ മൂന്നു മുതൽ ആറു മാസം വരെ സമയം അധികം ലഭിക്കുകയാണ് ചെയ്യുന്നത്.

പേടിഎം ഉപഭോക്താക്കൾക്ക് നിലവിൽ ഈ സേവനം ലഭ്യമാണെന്ന് ഐആർസിടിസി അറിയിച്ചു. പേടിഎം പോസ്റ്റ് പെയ്ഡിനെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുുത്തിയതായും ഐആർസിടിസി അറിയിച്ചു. നിലവിൽ പേടിഎം പോസ്റ്റ് പെയ്ഡ് സേവനം ഉപയോഗിച്ച് ഐആർസിടിസി പോർട്ടലിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച തുക പിന്നീട് തിരിച്ചടച്ചാൽ മതി.

അടുത്ത കാലത്തായി പേടിഎമ്മിന്റെ ബൈ നൗ പേ ലേറ്റർ സേവനങ്ങൾക്ക് വലിയ വർധിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുക, ഷോപ്പിങ് നടത്തുക എന്നിവയ്‌ക്കെല്ലാം ഈ പ്ലാറ്റ്‌ഫോം നിരവധിയാളുകൾ ഉപയോഗിക്കുന്നു.

പേടിഎം പോസ്റ്റ് പെയ്ഡ്

ചെറിയ ഓൺ ഡിമാൻഡ് ലോണുകൾ എന്ന രീതിയിൽ തുക ലഭ്യമാക്കുന്ന ഒരു സംവിധാനമാണിത്. ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ്, ഫുള്ളർടൺ ഇന്ത്യ ക്രെഡിറ്റ് കമ്പനി ലിമിറ്റഡ് എന്നീ എൻബിഎഫ്‌സികളുമായി സഹകരിച്ചാണ് പണം ലഭ്യമാക്കുന്നത്. ഓൺലൈൻ, ഓഫ് ലൈൻ പേയ്‌മെന്റുകൾക്ക് ഈ തുക വിനിയോഗിക്കാം. പേടിഎം ആപ്പിൽ പോസ്റ്റ്‌പെയ്ഡ് സൗകര്യം, വ്യവസ്ഥകൾ പ്രകാരം ആക്ടിവേറ്റാക്കാൻ സാധിക്കും.

നിലവിൽ റെയിൽ യാത്രക്കാർക്ക് 30 ദിവസത്തേക്ക് പലിശയില്ലാതെ പരമാവധി 60,000 രൂപ വരെയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒരോ മാസത്തെയും ബിൽ ഓൺലൈനായി ലഭിക്കും.

എങ്ങനെയാണ് പേടിഎം പോസ്റ്റ് പെയ്ഡ് ഉപയോഗിക്കേണ്ടത് ?

ആദ്യമായി ഐആർസിടിസി ഒഫീഷ്യൽ പോർട്ടൽ അല്ലെങ്കിൽ ആപ്പ് എന്നിവയിൽ ഏതിലെങ്കിലും ലോഗിൻ ചെയ്യുക
അടുത്തതായി യാത്ര ചെയ്യേണ്ട തിയ്യതി, സ്ഥലം തുടങ്ങി യാത്രാ സംബന്ധമായ വിവരങ്ങൾ നൽകുക
ഇതിനു ശേഷം 'പേയ്‌മെന്റ്' സെക്ഷൻ ക്ലിക്ക് ചെയ്യുക. 'പേ ലേറ്റർ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
'പേടിഎം പോസ്റ്റ് പെയ്ഡ്' തെരഞ്ഞെടുക്കുക. പേടിഎം ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
തുടർന്ന് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകുന്നതോടെ ബുക്കിങ് പൂർത്തിയാകും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.