Sections

ഹോണ്ടയുടെ പുതിയ ഷൈൻ 100 ഉത്തർപ്രദേശിൽ അവതരിപ്പിച്ചു

Saturday, May 20, 2023
Reported By Admin
Honda

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഷൈൻ 100 ഉത്തർപ്രദേശിൽ അവതരിപ്പിച്ചു


കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഷൈൻ 100 ഉത്തർപ്രദേശിൽ അവതരിപ്പിച്ചു. ആദ്യദിനം തന്നെ ഉത്തർപ്രദേശിലുടനീളം 500 യൂണിറ്റ് ഷൈൻ 100 ഹോണ്ട വിതരണം ചെയ്തു. കമ്പനിയുടെ ഏറ്റവും മിതമായവിലയിൽ ഇന്ധനക്ഷമതയുള്ള മോട്ടോർസൈക്കിളാണിത്. നിലവിൽ 125സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാൻഡാണ് ഹോണ്ട ഷൈൻ. ഷൈൻ 100 മോട്ടോർസൈക്കിളിലൂടെ 100സിസി യാത്രക്കാരുടെ വിഭാഗത്തിലും സാന്നിധ്യമറിയിക്കുകയാണ് കമ്പനി. ഉപഭോക്താക്കളൂടെ കൂടുതൽ വിശ്വാസ്യതക്കായി 12 പേറ്റൻറ് ആപ്ലിക്കേഷനുകളോടെയാണ് ഷൈൻ 100 എത്തുന്നത്.

മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ (ഇഎസ്പി) അടിസ്ഥാനമാക്കിയ പുതിയ 100സിസി ഒബിഡി2 പിജിഎം-എഫ്ഐ എഞ്ചിനാണ് ഷൈൻ 100ന്. 10 വർഷത്തെ പ്രത്യേക വാറൻറി (3 വർഷത്തെ സ്റ്റാൻഡേർഡ് + 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറൻറി) പാക്കേജും ഷൈൻ 100ന് നൽകുന്നു. എക്സ്റ്റേണൽ ഫ്യൂവൽ പമ്പാണ് മറ്റൊരു പ്രത്യേകത. നീളമുള്ളതും സുഖകരവുമായ 677 എം.എം സീറ്റ് റൈഡിങ് സുഖമമാക്കും. എഞ്ചിൻ ഇൻഹിബിറ്ററുള്ള സൈഡ് സ്റ്റാൻഡ് സംവിധാനം സൈഡ് സ്റ്റാൻഡിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതും തടയും. ഇക്വലൈസറോടുകൂടിയ കോംബിബ്രേക്ക് സിസ്റ്റം ആണ് മറ്റൊരു സവിശേഷത. ഭാരം കുറഞ്ഞ ഡ്യൂറബിൾ സ്റ്റീൽ ഫ്രെയിം ആണ് ഷൈൻ 100നുള്ളത്.

1245 എംഎം ലോങ് വീൽബേസും, 168 എംഎം ഗ്രൗണ്ട് ക്ലിയറൻസും കൂടിയ വേഗതയിലും മോശം റോഡിലും റൈഡർക്ക് ആത്മവിശ്വാസം നൽകും. ഷൈൻ 125ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് ഷൈൻ 100നും. ഗ്രാഫിക് തീം, ആകർഷകമായ ഫ്രണ്ട് കൗൾ, മൊത്തം കറുപ്പ് നിറത്തിലുള്ള അലോയ് വീൽസ്, പ്രാക്ടിക്കൽ അലുമിനിയം ഗ്രാബ് റെയിൽ, ബോൾഡ് ടെയിൽ ലാംപ്, വ്യത്യസ്തമായ സ്ലീക്ക് മഫ്ലർ എന്നിവ ഷൈൻ 100ൻറെ രൂപഭംഗി വർധിപ്പിക്കുന്നു.

ബ്ലാക്ക് വിത്ത് റെഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗ്രീൻ സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗോൾഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത്ഗ്രേ സ്ട്രൈപ്സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിൽ ഷൈൻ 100 ലഭിക്കും. 62,900 രൂപയാണ് (എക്സ്ഷോറൂം, ഉത്തർപ്രദേശ്) വില.

ഈ മേഖലയിലെ തങ്ങൾ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത് തുടരുകയാണ്. ഗുണനിലവാരം, പ്രകടനം, മിതമായവില, ശൈലി എന്നീ വാഗ്ദാനങ്ങൾ നിറവേറ്റുന്ന ഷൈൻ 100 ലഭ്യമാക്കുന്നതിൽ അഭിമാനിക്കുന്നു. ഷൈൻ 100 ഈ വ്യവസായത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നും മികച്ച ഭാവിക്ക് വഴിയൊരുക്കുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രസിഡൻറ്, സിഇഒ & മാനേജിംഗ് ഡയറക്ടർ സുത്സുമു ഒട്ടാനി പറഞ്ഞു.

ഷൈൻ 100-ൻറെ വിശ്വസനീയമായ പ്രകടനം, സുഖപ്രദമായ യാത്ര, മിതമായവില എന്നിവയിലൂടെ അളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ ശാക്തീകരിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ഷൈൻ 100 സമാനതകളില്ലാത്ത മൂല്യം വാഗ്ദാനം ചെയ്തുകൊണ്ട് ഓരോ ഇന്ത്യൻ യാത്രക്കാരുടെയും പ്രതീക്ഷകളെ മറികടക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓപ്പറേറ്റിങ് ഓഫീസർ യോഗേഷ് മാത്തൂർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.