വയറിന്റെ പ്രശ്നങ്ങളും അസ്വസ്ഥതകളുമെല്ലാം തന്നെ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഭക്ഷണ പ്രശ്നങ്ങൾ മുതൽ വ്യായാമക്കുറവു വരെ ഇതിനു കാരണമായി വരാം. ഇത്തരക്കാർക്ക് വയർ കൊണ്ടുളള അസ്വസ്ഥതകളും കൂടുതലാണ്. പൊതുവേ വയറിന്റെ ഇത്തരം പ്രശ്നങ്ങൾക്ക്, വയറിന്റെ അസ്വസ്ഥതകൾക്ക് തൈര്, അല്ലെങ്കിൽ മോര് കഴിയ്ക്കുന്നത് നല്ലതാണെന്നു പറയും. എന്നാൽ ചിലർക്ക് ഇതു കഴിച്ചാലും ഗുണമുണ്ടാകില്ല. കാരണം തൈരിലെ ആരോഗ്യകരമായ ബാക്ടീരികളാണ് ഇത്തരം ഗുണം നൽകുന്നത്. എന്നാൽ വയറ്റിലെ ദഹന രസങ്ങൾ ഇത്തരം നല്ല ബാക്ടീരികളെ നശിപ്പിച്ചാൽ ഗുണമുണ്ടാകില്ല. ഇവിടെയാണ് യോഗർട്ട് എന്നതിന്റെ പ്രധാന്യം. നാം കടകളിൽ യോഗർട്ട് എന്ന തൈരു പോലുളള ഭക്ഷണ വസ്തു കണ്ടു കാണും. പലരും ഇതു വാങ്ങി ഉപയോഗിയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതിന്റെ കൊഴുപ്പുള്ള രൂപം കാരണം തടി കൂടും, കൊളസ്ട്രോൾ കൂടും തുടങ്ങിയ ചിന്തകൾ കാരണം ഇത് വാങ്ങാത്തവരുണ്ട്. ഇത് വെറും തെറ്റിദ്ധാരണയാണ്.
- ഇത് തൈരാണെന്നാണ് പലരുടേയും ധാരണ. എന്നാൽ ഇത് തൈരല്ല, യോഗർട്ട് തൈരിൽ നിന്നും വ്യത്യസ്തമാണ്. യോഗർട്ടിന് സാധാരണ തൈരിന്റെ പുളിയുണ്ടാകില്ല. നല്ല കട്ടിയുമായിരിയ്ക്കും. തൈരും യോഗർട്ടും ഒരേ പ്രക്രിയയിൽ കൂടിയാണ് ഉണ്ടാക്കുന്നത്. അതായത് പാൽ പുളിപ്പിച്ച്, അതായത് പാൽ ഉറയൊഴിച്ച്. എന്നാൽ തൈരിൽ ഒരു ബാക്ടീരിയ മാത്രമേയുള്ള. യോഗർട്ട് തയ്യാറാക്കുമ്പോൾ ഇതിലേയ്ക്ക് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടിനം ബാക്ടീരിയകളെ കടത്തി വിടുന്നു. ഇതിനാൽ തന്നെ തൈരിനേക്കാൾ യോഗർട്ടാണ് വയറിന്റെ ആരോഗ്യത്തിന് ഉത്തമം.
യോഗർട്ടിലെ ബാക്ടീരിയകൾ
യോഗർട്ടിലെ ബാക്ടീരിയകൾ ദഹന രസങ്ങൾ കാരണം നശിപ്പു പോകില്ല. ഇവയിൽ പ്രോബയോട്ടിക് ഗുണങ്ങൾ ഏറെയാണ്. ഇവ കുടൽ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. തൈരിലൂടെ ലഭിയ്ക്കാത്ത ഗുണങ്ങൾ യോഗർട്ടിലൂടെ ലഭിയ്ക്കും. ഇതിലെ ബാക്ടീരിയകൾ ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്. അൾസർ പോലുള്ള പ്രശ്നങ്ങൾക്കും ഏറെ നല്ലതാണ് യോഗർട്ട്. ഇതു പോലെ തടി കുറയ്ക്കാൻ, ബിപി നിയന്ത്രിയ്ക്കാൻ, കൊളസ്ട്രോൾ കുറയ്ക്കാൻ, മലബന്ധം മാറ്റാൻ തുടങ്ങിയ പല അവസ്ഥകൾക്കും യോഗർട്ട് ഏറെ നല്ലതാണ്. കുടലിലെ ക്യാൻസർ പോലുള്ള വളർച്ചയെ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. ഇതിന്റെ കൊഴുപ്പു കണ്ട് തെറ്റിദ്ധരിയ്ക്കേണ്ടതില്ലെന്നർത്ഥം.
- ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഏറെ നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ ബി കോംപ്ലക്സ്, പ്രോട്ടീൻ തുടങ്ങിയവ ഇതിലുണ്ട്. മസിൽ വളർത്താൻ ശ്രമിയ്ക്കുന്നവർക്ക് ഗ്രീക്ക് യോഗേർട്ട് നിർദേശിയ്ക്കാറുണ്ട്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മസിലുകൾക്കും ഊർജത്തിനുമെല്ലാം ഇതേറെ നല്ലതാണ്. മസിൽ ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിയ്ക്കുന്നവർക്ക് കഴിയ്ക്കാവുന്ന ഭക്ഷണ വസ്തുവാണിത്. ഭക്ഷണ ശേഷം ഒരു ടീസ്പൂൺ യോഗേർട്ട് കഴിച്ചാൽ ദഹന പ്രശ്നങ്ങൾക്ക് നല്ലതാണ്. മാത്രമല്ല, ഇത് ഒരു ഡെസേർട്ട് രൂപത്തിലും കഴിയ്ക്കും.
- യോഗർട്ട് ഉപയോഗിച്ചുണ്ടാക്കുന്ന ശിർഖണ്ഡ് മധുരമുള്ള ഒന്നാണ്. യോഗർട്ടിലെ കട്ടിയുള്ള ഭാഗം വേർതിരിച്ചെടുത്ത് അതിൽ പഴച്ചാറുകൾ ചേർത്തു തയ്യാറാക്കുന്ന ഒന്നാണിത്. ഐസ്ക്രീം പോലുളളവയ്ക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. ഇത് പോഷക സമ്പുഷ്ടവുമാണ്. വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മധുരവുമാണ്. ദഹനം മെച്ചപ്പെടാനും വിശപ്പുണ്ടാകാനുമെല്ലാം ഇതേറെ നല്ലതാണ്. ഭക്ഷണ ശേഷം മധുരം വേണമെന്നുള്ളവർക്ക് കഴിയ്ക്കാവുന്ന ഒന്നാണിത്. ഭക്ഷണശേഷമുണ്ടാകുന്ന അസ്വസ്ഥതകൾ മാറാൻ യോഗർട്ട് അല്ലെങ്കിൽ ശിർഖണ്ഡ് നല്ലതാണ്. നല്ല ശോധന നൽകുന്ന ഒന്നും കൂടിയാണിത്.
- കൊളസ്ട്രോൾ, ദഹന പ്രശ്നങ്ങളുള്ളവർക്ക് മോര് കഴിയ്ക്കാം. ഇത് കൊഴുപ്പു നീക്കിയതാണ്. ഇതിലെ പ്രോട്ടീനുകൾ പെട്ടെന്നു ദഹിയ്ക്കും. ഇതിൽ പ്രോബയോട്ടിക്സും ഉണ്ട്. തടി കൂട്ടില്ല. പ്രായമായവർക്കും കുട്ടികൾക്കും മോര് കഴിച്ചാൽ പെട്ടെന്നു ദഹിയ്ക്കും. ഇത്തരക്കാർക്ക് തൈരിനേക്കാൾ മോര് നല്ലതാണ്. തടി കൂട്ടുമെന്നു പേടിയുള്ളവർക്ക് തൈരിനു പകരം മോര് കഴിയ്ക്കാം .കാച്ചിയ മോരെങ്കിൽ വയറിന് ഏറെ ആരോഗ്യകരവും കൂടിയാണ്. മോരിനേക്കാളും തൈരിനേക്കാളുമെല്ലാം ആരോഗ്യ ഗുണം കൂടുതലുള്ളത് യോഗർട്ടിന് തന്നെയാണെന്നതാണ് വാസ്തവം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

കേരളത്തിലെ കുട്ടികളിൽ ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്നു: ഐഎപി മുന്നറിയിപ്പ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.