- Trending Now:
കൊച്ചി: ഗെറ്റോ ബിനാലെയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന പ്രശസ്ത ജർമ്മൻ കലാകാരി ഹെൻറിക്ക് നൗമാന്റെ നിര്യാണത്തിൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) അനുശോചനം രേഖപ്പെടുത്തി. സ്വന്തം അനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഡിസൈനിന്റെ രാഷ്ട്രീയവും ദൈനംദിന സൗന്ദര്യശാസ്ത്രവും പ്രമേയമാക്കിയുള്ള ഹെൻറിക്കിന്റെ കലാപ്രതിഷ്ഠകൾ ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ തലമുറയിലെ ഏറ്റവും സ്വാധീനശക്തിയുള്ള കലാകാരികളിൽ ഒരാളായാണ് അവർ അറിയപ്പെടുന്നത്.
ഹെൻറിക്ക് നൗമാനും ബാസ്റ്റ്യൻ ഹഗെഡോണും ചേർന്ന് ഒരുക്കിയ 'ദ മ്യൂസിയം ഓഫ് ട്രാൻസ്' എന്ന ഇൻസ്റ്റലേഷൻ ഫോർട്ട് കൊച്ചിയിലെ സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ പ്രദർശിപ്പിച്ചു വരികയാണ്. ഗെറ്റോ ബിനാലെ അവതരിപ്പിക്കുന്ന കെബിഎഫ് ഇൻവിറ്റേഷൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ആത്മീയത, റേവ് കൾച്ചർ, എക്സോട്ടിസിസം, അപരത്വം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് സൃഷ്ടി.
ആരാധനാ കർമ്മങ്ങളിലെ പ്രധാന സംഗീതോപകരണമായ ചർച്ച് ഓർഗനെ കേന്ദ്രീകരിച്ചാണ് കലാസൃഷ്ടി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം പ്രശസ്തമായ സ്റ്റാംഹൈം ക്ലബ്ബിലെ ടെക്നോ ബീറ്റുകൾ ഉൾപ്പെടുന്ന സൗണ്ട് ട്രാക്കുകളും സംയോജിപ്പിച്ചിരിക്കുന്നു. പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനകൾക്കിടയിൽ കേൾക്കാവുന്ന രീതിയിലാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.