Sections

എസ്. വിദ്യാശങ്കർ ഹയാത്ത് ഹ്യൂമൻ റിസോഴ്സസ് റീജിയണൽ വൈസ് പ്രസിഡന്റ്

Tuesday, Feb 17, 2026
Reported By Admin
S Vidyashankar Appointed Hyatt HR Vice President India

കൊച്ചി: എസ്. വിദ്യാശങ്കറിനെ ഹയാത്തിന്റെ ഇന്ത്യ, സൗത്ത്വെസ്റ്റ് ഏഷ്യ ഉൾപ്പെടുന്ന മേഖലയുടെ ഹ്യൂമൻ റിസോഴ്സസ് റീജിയണൽ വൈസ് പ്രസിഡന്റായി നിയമിച്ചു.

ഹോസ്പിറ്റാലിറ്റി രംഗത്ത് 23 വർഷത്തിലധികം പരിചയമുള്ള വിദ്യാശങ്കർ, അതിൽ ഇരുപത് വർഷത്തിലധികം ഹയാത്തിനൊപ്പം പ്രവർത്തിച്ച വ്യക്തിയാണ്. പുതിയ ചുമതലയിൽ, ഇന്ത്യയും സൗത്ത്വെസ്റ്റ് ഏഷ്യയും ഉൾപ്പെടുന്ന മേഖലയിലെ മാനവ വിഭവ ശേഷി തന്ത്രങ്ങൾ രൂപപ്പെടുത്തുകയും കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്യും.

ഇതിന് മുമ്പ് അദ്ദേഹം ഏരിയ ഡയറക്ടർ ഓഫ് ഹ്യൂമൻ റിസോഴ്സസായി പ്രവർത്തിച്ചു. ആ സ്ഥാനത്ത് ആറു സംസ്ഥാനങ്ങളിലായി 18 ഹോട്ടലുകളുടെ എച്ച്ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ ഹോട്ടൽ ജനറൽ മാനേജർമാരുമായും എച്ച്ആർ ട്രെയിനിംഗ് ടീമുകളുമായും ചേർന്ന് പ്രവർത്തിച്ച പരിചയസമ്പത്താണ് അദ്ദേഹത്തിനുള്ളത്.

മുംബൈ സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദവും നെറൂളിലെ എസ്ഐഇഎസ് കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് ഹ്യൂമൻ റിസോഴ്സസും മാർക്കറ്റിംഗും വിഷയങ്ങളായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.