- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 1,120 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,600 രൂപയിലേക്ക് താഴ്ന്നു. ഇന്നലെയും സ്വർണവിലയിൽ ഇടിവ് നേരിട്ടിരുന്നു. ഒരു പവൻ സ്വർണത്തിന് 960 രൂപയുടെ ഇടിവാണിന്നലെ സംഭവിച്ചത്. രണ്ട് ദിനം കൊണ്ട് ആകെ 2,080 രൂപയുടെ ഇടിവ് ഒരു പവൻ സ്വർണത്തിന് സംഭവിച്ചിട്ടുണ്ട്.
നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിവസം തന്നെ വില ഇടിഞ്ഞ് 1,07,920 രൂപിലേക്ക് വില താഴ്ന്നുവെങ്കിലും ഫെബ്രുവരി നാലിന് വീണ്ടും വില ഉയർന്ന് 1,17,720 രൂപയിലേക്ക് എത്തിയിരുന്നു. അതിൽപിന്നെ തുടർന്നുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിപതിനാലായിരത്തിനും ഒരു ലക്ഷത്തി പതിനേഴായിരത്തിനും ഇടിയിൽ വില തുടർന്നു പോരുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 140 രൂപ കുറഞ്ഞ് 14,200 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.