- Trending Now:
കൊച്ചി: ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള പരോക്ഷ ഉപസ്ഥാപനമായ പി.ടി. ടാറ്റ മോട്ടോഴ്സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യ, ഇന്തോനേഷ്യയിൽ 70,000 വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. കൃഷി ആവശ്യങ്ങൾക്കും ഗ്രാമീണ ലോജിസ്റ്റിക്സിനും, പ്രത്യേകിച്ച് ഫാം ടു മാർക്കറ്റ് ഗതാഗതത്തിനും ചരക്കു നീക്കത്തിനുമായി ഈ വാഹനങ്ങൾ ഉപയോഗിക്കും.
ടാറ്റ മോട്ടോർസ് 35,000 യൂണിറ്റ് വീതം ടാറ്റ യോദ്ധയും (പിക്അപ്പ്) ടാറ്റ അൾട്രാ ടി.7നും (ട്രക്ക്) വിതരണം ചെയ്യും. ഈ വാഹനങ്ങൾ ഇൻഡോനേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പിടി അഗ്രിനാസ് പാംഗൻ നുസാന്താരയ്ക്കാണ് കൈമാറുക. കാർഷിക വിതരണ ശൃംഖല നവീകരണം, ഗ്രാമീണ സഹകരണസംഘങ്ങളുടെ ശക്തീകരണം, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതികൾ എന്നിവയ്ക്കായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വാഹനങ്ങൾ രാജ്യത്തെ ഗ്രാമീണ ബന്ധം, ഉപജീവനമാർഗങ്ങൾ, സാമ്പത്തിക പ്രതിരോധ ശേഷി എന്നിവ ശക്തിപ്പെടുത്താൻ സഹായിക്കും.
വ്യത്യസ്തവും കഠിനവുമായ പ്രവർത്തന സാഹചര്യങ്ങൾക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ടാറ്റയുടെ ട്രക്കുകളും പിക്അപ്പുകളും ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുകയും രാജ്യത്തുടനീളം ചരക്കുകൾ കാര്യക്ഷമമായി നീക്കാൻ സഹായിക്കുകയും ചെയ്യും. ഘട്ടംഘട്ടമായി വാഹനങ്ങൾ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ വാണിജ്യ വാഹനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരവും വിശ്വാസവുമാണ് ഈ ഓർഡർ തെളിയിക്കുന്നതെന്നും കാർഷിക, ലോജിസ്റ്റിക്സ് രംഗത്ത് കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ ഈ വാഹനങ്ങൾ സഹായിക്കുമെന്നും പി.ടി. ടാറ്റ മോട്ടോഴ്സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യ ഡയറക്ടർ അസിഫ് ഷമീം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.