- Trending Now:
കൊച്ചി: അഹമ്മദാബാദിലുള്ള എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) ബംഗലൂരുവിൽ ടെക് സ്റ്റാർട്ട്അപ്പുകൾക്കായുള്ള എൻറർപ്രണർഷിപ്പ് പിജി ഡിപ്ലോമാ കോഴ്സ് ആരംഭിക്കും. എഐസിടിഇ അംഗീകാരമുള്ളതാണ് മാനേജുമെൻറിലുള്ള ഈ ബിരുദാനന്തര ഡിപ്ലോമ. സംരംഭകത്വ അറിവുകൾ, മെൻറർഷിപ്പ്, സംരംഭ വികസന പിന്തുണ തുടങ്ങിയവയുമായി വൻ സാധ്യതകളുള്ള ആശയങ്ങളെ വിജയകരമായ സ്റ്റാർട്ട്അപ്പുകളാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ സാങ്കേതികവിദ്യ, ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യ, എഐ അധിഷ്ഠിത ബിസിനസുകൾ, ഡിജിറ്റൽ മുന്നേറ്റങ്ങൾ തുടങ്ങിയവയിൽ പുതിയ ഡിപ്ലോമ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാങ്കേതികവിദ്യാ പ്രൊഫഷണലുകൾ, സ്ഥാപനങ്ങൾ തുടങ്ങുന്നതിൻറെ പ്രാരംഭ ദിശയിലുള്ളവർ, പുതുമകളുമായി എത്തുന്ന ബിരുദധാരികൾ തുടങ്ങിയവർക്ക് അനുയോജ്യമാണ് ഇത്.
രാജ്യത്തെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ ഹബ് ആണ് ബംഗലൂരു എന്നത് ഈ മേഖലയിലെ സ്പെഷലൈസേഷൻ ഇവിടെ തുടങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതായി ഇഡിഐഐ ഡയറക്ടർ ജനറൽ ഡോ. സുനിൽ ശുക്ല പറഞ്ഞു. സംരംഭങ്ങളിലൂടെ മുന്നേറാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇതൊരു വഴികാട്ടിയാകും എന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.