- Trending Now:
കൊച്ചി: 250 ദശലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ ഇൻററാക്ടീവ് വിനോദ സംവിധാനമായ വിൻസോ, സോ ഗോൾഡ് അവതരിപ്പിച്ചു. കേവലം രണ്ടു രൂപ മുതൽ സ്വർണത്തിൽ നിക്ഷേപിച്ച് തുടക്കം കുറിക്കാൻ ഇന്ത്യയിലെ 500 ദശലക്ഷത്തിലേറെ വരുന്ന ഡിജിറ്റൽ ഉപഭോക്താക്കളെ അനുവദിക്കുന്ന വിപ്ലവകരമായ മാറ്റമാണിത്. സോ ഗോൾഡിലൂടെ ദൈനംദിന ഡിജിറ്റൽ നീക്കങ്ങളെ മാറ്റിമറിക്കുന്നതാണ് വിൻസോയുടെ ഈ നീക്കം. സമ്പത്തു സൃഷ്ടിക്കാനുള്ള ഈ നീക്കത്തിലൂടെ രാജ്യത്തെ അടുത്ത 500 മില്യൺ പേരെ ലോകത്തിലെ ഏറ്റവും പുരാതനവും ഏറ്റവും വിശ്വസനീയവുമായ മൂല്യത്തിൻറെ ശേഖരണത്തിൽ പങ്കാളികളാകാനും അതുവഴി മുഴുവൻ തലമുറയ്ക്കും സമൃദ്ധി എത്തിക്കുന്ന രീതിയിൽ ഇവിടെ ജനാധിപത്യവൽക്കരിക്കാനുമാകും.
സോ ഗോൾഡിലൂടെ ഉപയോക്താക്കൾക്ക് തൽക്ഷണം സ്വർണം വാങ്ങാനും സൂക്ഷിക്കാനും സ്വർണത്തെ ഡിജിറ്റലായി നിരീക്ഷിക്കാനും സാധിക്കും. മൈക്രോ അക്കൗണ്ടുകൾ വഴി നിക്ഷേപിക്കാനും തുടർ നിക്ഷേപങ്ങൾ (എസ്ഐപികൾ) നടത്താനും സാധിക്കും. സമ്പത്ത് സൃഷ്ടിക്കുകയെന്നത് ലളിതമാക്കുകയും എല്ലാവരേയും ഉൾപ്പെടുത്തിയുള്ളതും എല്ലാവർക്കും പര്യാപ്തമായ നിലയിലാക്കുകയും പ്രത്യേകിച്ച് രാജ്യത്തെ ചെറു പട്ടണങ്ങളിലുള്ള യുവ പ്രൊഫഷണൽമാരേയും ആദ്യ തവണ നിക്ഷേപം നടത്തുന്നവരേയും പിന്തുണക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ഓരോ 200 യുപിഐ ഇടപാടുകളിൽ ഒന്നു വീതം എന്ന നിലയിലുള്ള ഈ സംവിധാനത്തിൻറെ വിശ്വാസ്യത, ലഭ്യത, ഉപഭോക്താക്കളുടെ ആത്മവിശ്വാസം തുടങ്ങിയവയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.