- Trending Now:
16കോച്ചുകളുള്ളതിൽ രണ്ടെണ്ണം എക്‌സിക്യുട്ടീവ് കോച്ചുകളാണ്
160കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചുപായുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കേരളം ഏറെ ചർച്ച ചെയ്ത സിൽവർ ലൈനിന്ന് ബദൽ സംവിധാനമാണ് വന്ദേ ഭാരത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു വെറും രണ്ടരമണിക്കൂറിൽ ഓടി എത്താം വന്ദേഭാരതത്തിന്. നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തിയെടുക്കാനുള്ള പദ്ധതിയും കേരളത്തിന് നൽകുന്നത് ഏറെ പ്രതീക്ഷയാണ്. വളവുകളിൽ വേഗം കുറയ്ക്കാതെ ചരിഞ്ഞോടുന്ന ടിൽട്ടിംഗ് ട്രെയിനുകൾ വന്ദേഭാരതിനായി നിർമ്മിക്കുമ്പോൾ അവയും കേരളത്തിന് അനുവദിക്കും.
ആഡംബരമേറും, ചിലവ് കുറയും
ചുരുങ്ങിയ ചെലവിൽ ആഡംബര യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. വൃത്തിയും വെടിപ്പോടെയുമാണ് വന്ദേഭാരത് കോച്ചുകൾ സൂക്ഷിക്കുക. വൃത്തിയുടെ കാര്യത്തിൽ നൂറ് മാർക്ക് നൽകാം. പിന്നോട്ടു നീക്കാവുന്ന സീറ്റുകൾ സുഖയാത്രയൊരുക്കും. യാത്രയ്ക്കിടയിൽ വിശപ്പുമാറ്റാൻ പലഹാരവും ചായയും സൗജന്യം.
കേന്ദ്ര ബജറ്റ് ബാഗിൽ എന്തൊക്കെ? പ്രതീക്ഷയർപ്പിച്ച് രാജ്യം... Read More
പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യപ്രദമായാണ് ചില്ലു ജനാലകളുടെ ക്രമീകരണം, എക്സിക്യുട്ടീവ് കോച്ചിലെ സീറ്റുകൾ180 ഡിഗ്രി വരെ തിരിയാൻ പാകത്തിലുള്ളവയാണ്. ട്രെയിൻ പാളംതെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനമടക്കം സുരക്ഷയിലും വിട്ടുവീഴ്ചയില്ല. എല്ലാ കോച്ചുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. 16കോച്ചുകളുള്ളതിൽ രണ്ടെണ്ണം എക്‌സിക്യുട്ടീവ് കോച്ചുകളാണ്.
'റെയിൽ ബൈപ്പാസ്' പദ്ധതി
തിരുവനന്തപുരത്തു നിന്ന് കണ്ണൂർ, ബംഗളൂരു, മംഗളൂരു, ചെന്നൈ റൂട്ടുകൾ പരിഗണനയിലുണ്ട്. വന്ദേഭാരതിന് വഴിയൊരുക്കാൻ കേരളത്തിലെ റെയിൽവേ ലൈനുകളിലെ വളവുകൾ നിവർത്തുന്ന 'റെയിൽ ബൈപ്പാസ്' പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും. ദീർഘദൂര യാത്രയ്ക്ക് സ്ലീപ്പർ കോച്ചുകളടങ്ങിയ 200 വന്ദേഭാരത് ട്രെയിനുകൾ ഉടൻ നിർമ്മിക്കും. ഈ ട്രെയിനുകൾക്ക് 160കിലോമീറ്റർ വേഗത്തിലോടാനാവുന്ന റെയിൽബൈപ്പാസാവും നിർമ്മിക്കുക. കേരളത്തിനടക്കം ബഡ്ജറ്റിൽ 300 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചേക്കും.
കെഎസ്ആർടിസിയുടെ സ്വപ്നത്തിന് ചിറകുനൽകി കേന്ദ്രത്തിന്റെ 1000 ഇ-ബസുകൾ ... Read More
മംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ചെന്നൈ-കന്യാകുമാരി വന്ദേഭാരത് വേണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാകുമാരി- തിരുവനന്തപുരം ഇരട്ടപ്പാത വന്നാൽ ഇത് തിരുവനന്തപുരത്തേക്ക് നീട്ടാനാവും. സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും പോയിന്റ് ടു പോയിന്റ് കണക്ടിവിറ്റിക്കായി വന്ദേഭാരത് കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.