Sections

കിടുക്കന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

Tuesday, Sep 27, 2022
Reported By MANU KILIMANOOR

കോള്‍ ചെയ്യുന്ന ടാബില്‍ 'കോള്‍ ലിങ്കുകള്‍' എന്ന ഓപ്ഷന്‍ ഉണ്ടാകും


കോള്‍ ലിങ്ക് എന്ന പ്രത്യേകത അവതരിപ്പിച്ച് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്. പുതിയ കോള്‍ ചെയ്യാനോ നിലവിലുള്ള കോളില്‍ ആഡ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് കോള്‍ ലിങ്ക്. കോള്‍ ചെയ്യുന്ന ടാബില്‍ 'കോള്‍ ലിങ്കുകള്‍' എന്ന ഓപ്ഷന്‍ ഉണ്ടാകും.ഇത് ഉപയോഗിച്ച് ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോളിനായി മറ്റൊരാളെ ക്ഷണിക്കാന്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ, മറ്റെതെങ്കിലും ചാറ്റിലോ പങ്കുവയ്ക്കാനുള്ള ലിങ്ക് ക്രിയേറ്റ് ചെയ്യാന്‍ കഴിയും.ഈ ആഴ്ച അവസാനം ഫീച്ചര്‍ പുറത്തിറങ്ങുമെന്നാണ് വാട്ട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്‌തെന്ന് ഉപയോക്താക്കള്‍ ഉറപ്പാക്കേണ്ടതുണ്ട്. 

ഒരേ സമയം വാട്ട്‌സാപ്പിലെ 32 പേര്‍ക്കുള്ള ഗ്രൂപ്പ് വീഡിയോ കോള്‍ സെറ്റിങ്‌സ് ഉടന്‍ പുറത്തിറക്കുമെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ് വാട്ട്‌സ്ആപ്പ് കോള്‍ ലിങ്ക് ഫീച്ചറിനെ കുറിച്ച് സക്കര്‍ബര്‍ഗ് പറയുന്നത്. ഇത് വരുന്നതോടു കൂടി ഒറ്റ ടാപ്പിലൂടെ കോളില്‍ ചേരാന്‍ കഴിയും. പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഗൂഗിള്‍ മീറ്റ് അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് കോളുകള്‍ക്കുള്ള ലിങ്കുകള്‍ പോലെയായിരിക്കും ഇത്.ഏത് പ്ലാറ്റ്‌ഫോമുകളൊക്കെയാണ് ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്നതെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി വ്യക്തമായി പരാമര്‍ശിച്ചിട്ടില്ല. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ഇവ ലഭ്യമാകുമെന്നാണ് സൂചന.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഫീച്ചറുകളാണ് അടുത്തിടെയായി വാട്ട്‌സ്ആപ്പ് പുറത്തിറക്കുന്നതില്‍ ഏറെയും. നേരത്തെഉപയോക്താക്കള്‍ ഏറെ കാത്തിരുന്ന ഫീച്ചറുമായാണ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്.വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി ഓണ്‍ലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാനാകുന്നതായിരുന്നു ഇത്. ചാറ്റ് തിരയുന്നത് സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് കഴിഞ്ഞ ദിവസമാണ് വാട്ട്‌സ്ആപ്പ് അറിയിച്ചത്. ഉപയോക്താക്കള്‍ക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാന്‍ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകും. നിലവില്‍ വാട്ട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ് വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാറ്റില്‍ ഒരു മെസെജ് സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോള്‍ കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ കാണാന്‍ കഴിയും. അതില്‍ ക്ലിക്ക് ചെയ്ത് ഇഷ്ടം ഉള്ള തീയതി തെരഞ്ഞെടുക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.