Sections

സക്കര്‍ബര്‍ഗ്ഗിന് വാട്‌സ് ആപ്പ് ഏണി തന്നെ ; ലാഭ വളര്‍ച്ച കണ്ടെത്താനാകുന്നില്ല

Wednesday, Aug 31, 2022
Reported By admin
whatsApp

2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് സക്കർബർഗ്ഗ് വാങ്ങിയതാണ് വാട്‌സാപ്പ്

 

ഫെയ്‌സ്ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിൽ സന്ദേശ കൈമാറ്റ ആപ്പായ വാട്‌സാപ്പ് വില്‍ക്കുന്ന കാര്യം കമ്പനി ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് പരിഗണിക്കുന്നു.വാട്‌സാപ്പിന് താമസിയാതെ മാസവരി ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ച മുരടിച്ചുവെന്ന് ഇക്കാര്യം റിപ്പോർട്ട് ചെയ്ത ബ്ലൂംബര്‍ഗ് പറയുന്നു. കൂടാതെ ഫെയ്‌സ്ബുക് ഇനി മെറ്റാവേഴ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതും വാട്‌സാപ്പിനെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്കു നയിച്ചേക്കാം. ഷോർട്ട് വിഡിയോ കൈമാറുന്ന ആപ്പായ ടിക്‌ടോക്കിന്റെ അപ്രതീക്ഷിത മുന്നേറ്റവും സക്കര്‍ബര്‍ഗിനെ ബുദ്ധിമുട്ടിലാക്കി. പക്ഷേ, അതിനെല്ലാം പുറമെ സാമ്പത്തിക പ്രശ്നങ്ങളും വാട്‌സാപ് വില്‍ക്കാന്‍ സക്കര്‍ബര്‍ഗിനെ നിർബന്ധിക്കുന്നുണ്ടാവും.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള മേഖലകള്‍ പ്രധാന സന്ദേശ കൈമാറ്റ ആപ്പുകളെല്ലാം ഒരാള്‍ നിയന്ത്രിക്കുന്നതിനെതിരെ താമസിയാതെ നിലപാട് എടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് സക്കർബർഗ്ഗ് വാങ്ങിയതാണ് വാട്‌സാപ്പ്. അതിനു മുൻപ് 2012ല്‍ സക്കര്‍ബര്‍ഗ് വാങ്ങിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം. അത് സ്വന്തമാക്കാന്‍ ഫെയ്‌സ്ബുക് നല്‍കിയത് 100 കോടി ഡോളറാണ്.

ഇന്‍സ്റ്റഗ്രാം 2019ല്‍ മാത്രം ഫെയ്‌സ്ബുക് ഗ്രൂപ്പിന് സമ്മാനിച്ചിരിക്കുന്നത് 1900 കോടി ഡോളറിന്റെ വരുമാനമാണ്. മറിച്ച് വാട്‌സാപ്പില്‍ നിന്നുള്ള വരുമാനം വളരെക്കുറവാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.