Sections

എല്ലാം വാട്‌സ്ആപ്പില്‍ കിട്ടിയാല്‍ നന്നാകില്ലേ? വാട്‌സ്ആപ്പിലൂടെ ബിസിനസിനെ വളര്‍ത്താം

Wednesday, Nov 24, 2021
Reported By Admin
whatsapp

സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന സമൂഹ മാധ്യമമെന്ന നിലവില്‍ വാട്‌സ്ആപ്പിലൂടെ ബിസിനസിനെ വലിയ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും

 

നമ്മുടെ രാജ്യം ഡിജിറ്റലായി വളരെയധികം ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ മേഖലയ്ക്കും അതിന്റെ ഗുണവും ലഭിച്ചിട്ടുണ്ട്. ബിസിനസ് മേഖലയില്‍ ഡിജിറ്റലൈസേഷന്‍ കാരണം വലിയ മാറ്റങ്ങളാണ് ഉണ്ടായത്. കോവിഡ് പോലെയുള്ള പ്രതിസന്ധികള്‍ അതിജീവിക്കാനും, ബിസിനസ്സില്‍ കൂടുതല്‍ കാലം തുടരാനും ആഗ്രഹമുണ്ടെങ്കില്‍ ഡിജിറ്റല്‍ മാര്‍ഗത്തിലേക്ക് മാറുന്നതാണ് നല്ലത്. എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ബിസിനസിന്റെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന സമൂഹ മാധ്യമമെന്ന നിലവില്‍ വാട്‌സ്ആപ്പിലൂടെ ബിസിനസിനെ വലിയ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. വാട്സ്ആപ്പിലൂടെ ബിസിനസ് വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളിതാ.

പ്രൊഫൈല്‍

ഒരു ബിസിനസ്സ് പ്രൊഫൈല്‍ സൃഷ്ടിച്ച് വാട്സ്ആപ്പ് ബിസിനസ്സ് ആരംഭിക്കുക. ഈ സവിശേഷത ബിസനസ്സുകളെ അവരുടെ പ്രൊഫൈലിലേക്ക് പ്രധാനപ്പെട്ട കമ്പനി വിശദാംശങ്ങള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. ഇത് ഒരു സാന്നിധ്യം സൃഷ്ടിക്കാനും പ്രൊഫഷണലായി തോന്നാനും നിയമാനുസൃത ബിസിനസ്സുമായി ഇടപഴകുന്നുവെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പു വരുത്താനും സഹായിക്കുന്നു.

കാറ്റലോഗ് 

കാറ്റലോഗ് സവിശേഷത ഉപയോഗിച്ച് ബിസിനസ്സുകള്‍ക്ക് അവരുടെ ചരക്കുകളോ, സേവനങ്ങളോ പ്രദര്‍ശിപ്പിക്കുന്നതിന് ഒരു സൗജന്യ മൊബൈല്‍ സ്റ്റോര്‍ഫ്രണ്ട് സൃഷ്ടിക്കാന്‍ കഴിയും. കൂടാതെ ഉപയോക്താക്കള്‍ക്ക് അവര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ബ്രൗസ് ചെയ്യാനും കണ്ടെത്താനും കഴിയും. പ്രസക്തമായ വിവരങ്ങള്‍ വെബ്സൈറ്റിലേക്ക് മാറാതെ ചാറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ നിലനിര്‍ത്താം. കാറ്റ്‌ലോഗുകള്‍ ബിസിനസ്സുകളെ കൂടുതല്‍ പ്രൊഫഷണലായി കാണിക്കുന്നു. 

സന്ദേശം

പെട്ടന്നുളള പ്രതികരണം ലഭ്യമാകും എന്നതാണ് വാട്സ്ആപ്പ് ബിസിനസ്സുകളുടെ മറ്റൊരു പ്രത്യേകത. സന്ദേശമയയ്ക്കുന്നതിലൂടെ സംരംഭകര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സമയം ഗണ്യമായി ലാഭിക്കുന്നതിനും സഹായിക്കുന്നു. സംരംഭകരോടുളള ചോദ്യത്തിന് പെട്ടന്നുളള മറുപടി ലഭിക്കും. ഉപഭോക്തൃ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ സവിശേഷത ഉപയോഗിക്കുക.

ലേബല്‍ ചാറ്റ്

ഒരു കമ്പനിക്ക് ഒരേ സമയം വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. അപ്പോഴാണ് നിങ്ങള്‍ക്ക് ലേബലുകളുടെ സവിശേഷത ഉപയോഗിക്കാന്‍ കഴിയുന്നത്. ഈ ലേബല്‍ ചാറ്റിലൂടെ പുതിയ ഉപഭോക്താക്കളെയും,പുതിയ ഓര്‍ഡറുകളെയും, പഴയ ഓര്‍ഡറുകളെയും വേര്‍തിരിക്കാനുളള സംവിധാനമുണ്ട്.ചാറ്റുകളും, സന്ദേശങ്ങളും എളുപ്പത്തില്‍ ഓര്‍ഗനൈസ് ചെയ്യാനും തിരയാനും അവരെ സഹായിക്കുന്നു.

ലോക്ക് ഡൗണ്‍ നിരവധി ബിസിനസ്സുകള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളെ കൂടുതല്‍ ആശ്രയിക്കാനുളള പ്രചോദനം നല്‍കിയിട്ടുണ്ട്. ബിസിനസ്സില്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഉപഭോക്താക്കളെ കണ്ടുമുട്ടാനുളള സമയമാണിത്. ഇനി വരാന്‍ പോകുന്നത് പൂര്‍ണമായുള്ള ഒരു ഡിജിറ്റല്‍ ലോകമാണ്. അതിനാല്‍ ഇനിയും വൈകരുത്. നിങ്ങളുടെ ബിസിനസിനെ ഇനിയും ഡിജിറ്റലൈസ് ചെയ്തില്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരും. തുടക്കത്തില്‍ വാട്‌സ്ആപ്പ് പോലെയുള്ള പൊതു പ്ലാറ്റ്‌ഫോമുകളിലൂടെ ആരംഭിച്ച് മികച്ച രീതിയില്‍ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്കും മാറാം. എന്നാല്‍ വാട്‌സ്ആപ്പ്് വഴിയുള്ള സേവനങ്ങള്‍ നിലനിര്‍ത്തി കൊണ്ടുപോകാന്‍ ശ്രമിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.