Sections

കസ്റ്റമുറുമായി റാപ്പോ ബിൽഡ് ചെയ്യാൻ വേണ്ടുന്ന കാര്യങ്ങൾ

Sunday, Apr 21, 2024
Reported By Soumya
Customer Rapport

സെയിൽസിൽ കസ്റ്റമറുമായി റാപ്പോ ഉണ്ടാക്കാൻ വേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്. മൂന്നു തരത്തിലാണ് ആൾക്കാരുമായി സംവദിക്കേണ്ടത്. ചില ആൾക്കാർ വിഷ്വൽ കൊണ്ടായിരിക്കും സംസാരിക്കുന്നത്.ഉദാഹരണമായി വളരെ വേഗത്തിൽ സംസാരിക്കുന്ന ആളുകളായിരിക്കും. ഇവർ വിഷ്വലിയാണ് എല്ലാ കാര്യങ്ങളും കാണുന്നത് അതുകൊണ്ടുതന്നെ അവർക്ക് വേഗത്തിൽ സംസാരിക്കാൻ കഴിയും. ചില ആളുകൾ വളരെ പതുക്കെ സംസാരിക്കുന്നവരാണ് ശരീരമൊക്കെ അനക്കി ബോഡി ഫീൽ ചെയ്താണ് അവർ സംസാരിക്കുന്നത്. ശരീരത്തിലെ ഭാഗങ്ങൾ കൊണ്ട് വളരെ പതുക്കെ ആയിരിക്കും അവർ സംസാരിക്കുന്നത് അവർ ബോഡി ഫീൽ ചെയ്തുകൊണ്ട് സംസാരിക്കുന്നവരാണ് അവരെ ഇനെസ്തീറ്റിക് എന്നാണ് പറയുന്നത്. ചില ആളുകൾ ആണെങ്കിൽ ഓരോ വാക്കും എടുത്ത് സംസാരിക്കും വളരെ സ്പീഡ് ഉണ്ടാകില്ല എന്നാൽ തീരെ പതുക്കെയുമല്ല. ശബ്ദത്തിന് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് സംസാരിക്കുന്ന രീതിയിൽ ഇങ്ങനെ മൂന്ന് തരത്തിലുള്ള ആളുകളാണ് പൊതുവേ ഉള്ളത്. ഒരു കസ്റ്റമറുമായി സംസാരിക്കുമ്പോൾ ഈ മൂന്നു വിഭാഗത്തിൽ ഏതിലാണ് ഇവർപ്പെടുന്നത് എന്ന് ശ്രദ്ധിക്കുക. സെയിൽസ് വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് മാച്ചിങ് നടത്തുക എന്നതാണ്. സെയിൽസിൽ മാച്ചിംഗ് നടത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

കസ്റ്റമറിന്റെ ടോൺ എങ്ങനെയാണോ അതിനനുസരിച്ച് തന്നെ തിരിച്ചും സംസാരിക്കുക. അവർ വളരെ സ്പീഡിൽ സംസാരിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളും അതുപോലെ സ്പീഡിൽ സംസാരിക്കുക. അല്ലെങ്കിൽ അവർ ബോഡി ഒക്കെ അനക്കി സംസാരിക്കുന്ന ആളുകളാണെങ്കിൽ ആ തരത്തിൽ നിങ്ങളും സംസാരിക്കാൻ വേണ്ടി ശ്രമിക്കുക. അവിരുടെ ബോഡി പോസ്റ്റർ എങ്ങനെയാണ് അതുപോലെ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഇങ്ങനെ കുറെ കഴിയുമ്പോൾ നിങ്ങൾക്ക് അവരുമായി നല്ല ഒരു റാപ്പോ ഉണ്ടാക്കാൻ സാധിക്കും. നിങ്ങൾ അവർക്ക് ഇഷ്ടപ്പെടുന്ന ഒരാളായി മാറും. കസ്റ്റമറിന്റെ ടോൺ എങ്ങനെയാണോ അതിന് മാച്ച് ചെയ്യുന്ന തരത്തിൽ നിങ്ങളും സംസാരിച്ചാൽ കുറച്ചു കഴിയുമ്പോൾ അവർ നിങ്ങൾ പറയുന്നത് അനുസരിക്കുന്ന തരത്തിലോട്ട് മാറും. സെയിൽസിൽ വളരെ മിടുക്കൻമാരായിട്ടുള്ള സെയിൽസ്മാൻമാർ ഉപയോഗിക്കുന്ന മികച്ച ഒരു ടൂൾ ആണ്. ഇത് എക്സ്പീരിയൻസ് കൊണ്ട് മാത്രമേ ഒരു സെയിൽസ്മാന് കിട്ടുകയുള്ളൂ. എക്സ്പീരിയൻസ് ഉണ്ടാക്കുവാൻ വേണ്ടി നിങ്ങൾ ബോധപൂർവ്വം ശ്രമം നടത്തിക്കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ ഇതിന്റെ ഫലം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുക. ഏറ്റവും പ്രധാനപ്പെട്ട ഈ ടൂൾ ഫലപ്രദമായി ഉപയോഗിക്കുക.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.