Sections

ഹോൾസെയിൽ കസ്റ്റമേഴ്സിനെ കൈകാര്യം ചെയ്യേണ്ട വിധം

Saturday, Apr 20, 2024
Reported By Soumya
Wholesale Customers

സെയിൽസ്മാൻമാർ ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ്, സെയിൽസ് രംഗത്തെ റീട്ടെയിൽ ആൻഡ് ഹോൾസെയിൽ മേഖല. ചില സെയിൽസ്മാൻമാർ അഭിമുഖീകരിക്കുന്ന കാര്യമാണ്, അവരുടെ കസ്റ്റമേഴ്സ് റീടൈൽ കസ്റ്റമേഴ്സ് ഉണ്ടാകും ഹോൾസെയിൽ കസ്റ്റമേഴ്സും ഉണ്ടാകും. രണ്ടുപേരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്നത് ശരിയല്ല. ഇവർ രണ്ടുപേരെയും ഒരു സെയിൽസ്മാൻ അഭിമുഖീകരിക്കേണ്ടി വരുന്നത് സ്വാഭാവികമായ കാര്യമാണ്. പൊതുവേ ഹോൾസെയിൽ കസ്റ്റമേഴ്സിനെ കാണാനായിരിക്കും സെയിൽസ്മാൻ മാർക്ക് താല്പര്യമുള്ളത്. ഹോൾസെയിൽ മേഖലയിൽ വളരെ ചുരുങ്ങിയ ആളുകളെ കാണുമ്പോൾ തന്നെ ടാർജറ്റ് അച്ചീവ് ചെയ്യാൻ സാധിക്കും. റീടെയിൽ മേഖലയിൽ ആകുമ്പോൾ ഒരുപാട് ആളുകളെ കാണുകയും പല കാര്യങ്ങളും സംസാരിക്കേണ്ടിവരും സെയിൽ നടത്താൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ റീറ്റെയ്ലിന് അതിന്റെതായ പ്രാധാന്യവും ഹോൾസെയിലിന് അതിന്റേതായ പ്രാധാന്യവുമുണ്ട്. ഇന്ന് സൂചിപ്പിക്കുന്നത് ഹോൾസെയിൽ കസ്റ്റമേഴ്സിന് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ചാണ്.

  • ഹോൾസെയിൽ കസ്റ്റമർ തീർച്ചയായും പ്രധാനപ്പെട്ട കസ്റ്റമേഴ്സാണ് ഒരിക്കലും അവരുമായുള്ള റാപ്പോ തെറ്റാൻ പാടില്ല. അവരിൽനിന്ന് കൂടുതൽ ഓർഡർ കിട്ടാൻ സാധ്യതയുള്ള ആളുകളാണ്. അവരെ എപ്പോഴും കീപ്പ് ഇൻ ടച്ച് ആയി വെക്കേണ്ട ആളുകളാണ്.
  • ഹോൾസെയിൽ കസ്റ്റമേഴ്സ് എപ്പോഴും അവർക്കെത്ര ലാഭം കിട്ടുന്നു എന്നതാണ് നോക്കുന്നത്. മറ്റുള്ളവരെക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനം കിട്ടുന്നുണ്ടോ എന്നാണ് അവർ നോക്കുന്നത്. നിങ്ങളുടെ പ്രോഡക്റ്റ് മറ്റ് പ്രോഡക്റ്റുകളുമായി കമ്പയർ ചെയ്യുമ്പോൾ വിലയിലുള്ള വ്യത്യാസമാണ് അവരോട് പറയേണ്ടത്. ലാഭത്തിനെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുക്കാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം.
  • അവരുമായി കള്ളം പറഞ്ഞുകൊണ്ട് ഒരിക്കലും സെയിൽസ് നടത്താൻ സാധിക്കില്ല. അവർ ഒരു പൂ കൃഷിക്കാരല്ല നിങ്ങൾക്ക് അവരുമായി നിരന്തരം ബിസിനസ് ചെയ്യേണ്ട ആളുകളാണ്. നിങ്ങൾക്ക് അവരോട് പറയുന്ന വാഗ്ദാനം പാലിക്കാൻ കഴിയണം. നിങ്ങളെപ്പോലെ തന്നെ പല സെയിൽസ്മാൻമാരോട് സംസാരിച് ഒരു പ്രോഡക്റ്റ് എങ്ങനെയൊക്കെ കിട്ടും എന്നതിനെക്കുറിച്ച് ധാരണയുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ അവരെ പറ്റിച്ച് കച്ചവടം നടത്താമെന്ന് ഒരിക്കലും കരുതരുത്. അവരുടെ അടുത്ത് പോകുമ്പോൾ സത്യസന്ധത ഉണ്ടായിരിക്കണം പ്രൈസിനെക്കുറിച്ച് നന്നായി സംസാരിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകണം.
  • പുതിയ പ്രോഡക്ടുകൾ അവരുടെ മുന്നിൽ അവതരിപ്പിക്കുന്ന സമയത്ത് അതിന്റെ ലാഭ സാധ്യതകളെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. അവർക്ക് വ്യക്തമായില്ല എങ്കിൽ ആ പ്രോഡക്റ്റ് എടുക്കാൻ സാധ്യതയില്ല. ഹോൾസെയിൽ ചെയ്യുന്ന ആളുകൾ നിലവിൽ നല്ല മൂവ്മെന്റ് ഉള്ള സാധനങ്ങൾ മാത്രം എടുത്ത് കച്ചവടം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഒരിക്കലും ഒരു പുതിയ പ്രോഡക്ടുമായി പോകാൻ ഇഷ്ടപ്പെടുന്നവരല്ല ലാഭത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പറഞ്ഞു മനസ്സിലാക്കി കഴിഞ്ഞാൽ അവർ അത് എടുക്കുവാനുള്ള സാധ്യതയുണ്ട്.
  • സെറ്റിൽമെന്റ് ഇവരുമായി ചെയ്യുവാനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരിക്കണം.ഹോൾസെയിൽ കസ്റ്റമറുമായി വ്യക്തിപരമായി നല്ല ഒരു റാപ്പോ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. അവർക്ക് ചെറിയ സമ്മാനങ്ങൾ കൊടുത്ത് നിങ്ങളുടെ ഭാഗത്ത് നിർത്താൻ എപ്പോഴും ശ്രദ്ധിക്കണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.