Sections

സെയിൽസ് വിജയകരമായി ക്ലോസ് ചെയ്യാൻ കസ്റ്റമറിന്റെ MANT എങ്ങനെ മനസിലാക്കാം

Wednesday, Apr 17, 2024
Reported By Soumya
Increase Sales Through Mant Theory

സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് 'MANT' എന്ന് പറയുന്നത്. ഒരു സെയിൽസ്മാന് തന്റെ എതിരെ നിൽക്കുന്ന കസ്റ്റമറിന്റെ 'MANT' മനസ്സിലാക്കാൻ കഴിഞ്ഞാൽ സെയിൽസിൽ വളരെ മുന്നോട്ടു പോകാൻ സാധിക്കും എന്ന് നിങ്ങൾ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങളുടെ ചാനലിൽ തന്നെ ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. മാൻഡ് എന്ന് പറഞ്ഞാൽ മണി, അതോറിറ്റി, നീഡ്, ടൈം എന്നതാണ്. എന്ന് പറഞ്ഞാൽ കസ്റ്റമറിന് നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങുന്നതിനുള്ള സാമ്പത്തികമുണ്ടോ അതിന്റെ ആവശ്യകതയുണ്ടോ അത് വാങ്ങുന്നതിൽ അവസാന തീരുമാനമെടുക്കുന്ന ആളോടാണോ നിങ്ങൾ സംസാരിക്കുന്നത് കറക്റ്റ് സമയത്താണ് നിങ്ങൾ അത് അവതരിപ്പിക്കുന്നത് ഇതൊക്കെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.ഏറ്റവും പ്രധാനം ഒരു കസ്റ്റമറിനെ കാണുമ്പോൾ 'MANT' എങ്ങനെ മനസ്സിലാക്കാം ഏതൊക്കെ രീതിയിൽ ഒരു സെയിൽസ്മാന് അത് മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • കസ്റ്റമർ ഏത് സ്ഥലത്താണ് അല്ലെങ്കിൽ ഏത് ഏരിയയിലാണ് താമസിക്കുന്നത് എന്ന് മനസ്സിലാക്കുക. ലൊക്കേഷൻ മനസ്സിലാക്കി കഴിഞ്ഞാൽ മാൻഡിലെ പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കും.
  • രണ്ടാമതായി കസ്റ്റമറിന്റെ ജോലിയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി കഴിഞ്ഞാൽ അയാളുടെ മാൻഡിനെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. ജോലിക്ക് അനുസരിച്ച് സാമ്പത്തികമുള്ള ആളാണോ ഇത് വാങ്ങാൻയോഗ്യനാണ് എന്നുള്ളത് അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
  • മൂന്നാമതായി കസ്റ്റമറിന്റെ വസ്ത്രധാരണമാണ് ശ്രദ്ധിക്കേണ്ടത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ പദവിയെയും സ്വഭാവത്തെയും കാണിക്കാം.
  • നാലാമതായി ശ്രദ്ധിക്കേണ്ടത് കസ്റ്റമറിന്റെ ഇടപെടലാണ്. നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങാൻ താല്പര്യത്തോടെ കൂടി വരുന്ന ഒരാൾ മാത്രമാണ് വളരെ നന്നായി പെരുമാറുന്നതും മാന്യമായി സംസാരിക്കുന്നത്. അല്ലാതെ വെറുതെ ഒന്ന് വില അറിയാൻ വേണ്ടിയോ കയറുന്ന ആളുടെ ശരീര ഭാഷയിൽ നിന്നും അത് അയാൾക്ക് താല്പര്യമില്ല എങ്കിൽ മനസ്സിലാക്കാൻ സാധിക്കും.
  • ബോഡി ലാംഗ്വേജ് കൊണ്ട് തന്നെ ഒരു കസ്റ്റമർ മാൻഡ് മനസ്സിലാക്കാൻ സാധിക്കും. കസ്റ്റമറിന്റെ ബോഡി ലാംഗ്വേജ് വെച്ച് തന്നെ നിങ്ങൾ ശരിയായ കസ്റ്റമറിലേക്കാണോ പോകുന്നത് എന്ന് തീരുമാനിക്കാൻ സാധിക്കും. വിദഗ്ധരായ സെയിൽസ്മാൻ മാർക്ക് കസ്റ്റമറെ ശ്രദ്ധിച്ചു കഴിഞ്ഞാൽ മാൻഡ് മനസ്സിലാക്കാൻ സാധിക്കും. ഇത് എക്സ്പീരിയൻസ് കൊണ്ട് പഠിക്കേണ്ട ഒന്നാണ്. ശക്തമായ ഒരു പഠനവും ഇതിന് ആവശ്യമാണ്.മറ്റേതെങ്കിലും പ്രോഡക്റ്റിന് താല്പര്യം ഉണ്ട് എന്നാൽ ഇതിനെക്കുറിച്ച് കൂടി അറിയാം എന്ന് കരുതി വരുന്നവർക്ക് ആ തരത്തിലുള്ള ഒരു ബോഡി ലാംഗ്വേജ് ആയിരിക്കും ഉണ്ടായിരിക്കുക. അതുപോലെ ഇടപെടലിൽ നിന്ന് തന്നെ മോശമായി ഇടപെടുന്ന ഒരാളാണെങ്കിൽ അയാൾക്ക് ഇപ്പോൾ പ്രോഡക്റ്റ് വാങ്ങിക്കേണ്ട ആവശ്യകത ഇല്ല എന്നത് മനസ്സിലാക്കുക.

ഈ അഞ്ച് കാര്യങ്ങളും ശ്രദ്ധിക്കുകയാണെങ്കിൽ ഒരാളുടെ MANT മനസ്സിലാക്കാൻ സാധിക്കും. ഇതിനുവേണ്ടി നല്ലൊരു മുന്നൊരുക്കം എല്ലാ സെയിൽസ്മാൻമാരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇത് നിങ്ങളുടെ സെയിൽസ് നൈപുണ്യയും വർധിപ്പിക്കാൻ സഹായിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.