Sections

അലങ്കാരത്തിന്റെ ഭാഗമായി വീടിനുള്ളി ചെടികൾ വച്ചു പിടിപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കാം

Wednesday, Mar 13, 2024
Reported By Soumya S
In House Plant

വീടിനുള്ളിൽ മനോഹരമായ ചെടികൾ വിവിധ വലിപ്പത്തിലും ആകൃതിയിലുള്ള ചില്ലുപാത്രത്തിൽ വച്ച് പിടിപ്പിച്ച് വീട് ഏറെ ഭംഗിയാക്കുവാൻ നമ്മൾ ഓരോരുത്തരും സമയം കണ്ടെത്താറുണ്ട്. മിക്കവരും ഇതിനുവേണ്ടി ചില്ലു പാത്രത്തിൽ വെള്ളത്തിൽ വളർത്താവുന്ന ചെടികളാണ് ഉപയോഗിക്കാറുള്ളത്. ചട്ടിയിൽ പരിപാലിക്കുന്ന ചെടി ആണെങ്കിൽ മൂന്നുനാലു ദിവസം കൊണ്ടു തന്നെ നശിച്ചുപോകും. പക്ഷേ ചില്ലുപാത്രത്തിൽ വളർത്തുന്നവയ്ക്ക് ഇങ്ങനെ ഒരു സാധ്യതയില്ല. ഭൂരിഭാഗം എല്ലാവരും കുപ്പിയിൽ മണിപ്ലാൻറ് ആണ് വച്ച് പിടിപ്പിക്കാറുള്ളത്. ഇതുകൂടാതെ കോലിയസ്, ഫിലോടെൻഡ്രോൺ, പീസ് ലില്ലി തുടങ്ങിയവയും വച്ചുപിടിപ്പിക്കുന്നു.

പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ രണ്ട് ഇഞ്ച് എങ്കിലും ആഴത്തിൽ വെള്ളം നിറയ്ക്കാവുന്ന പാത്രം/ കുപ്പി തിരഞ്ഞെടുക്കണം. പിന്നീട് പലതവണ ശുദ്ധജലം ഉപയോഗിച്ച് ഈ പാത്രം അല്ലെങ്കിൽ കുപ്പി വൃത്തിയാക്കണം.

പാത്രത്തിൽ ചെടിയുടെ തലപ്പ് അല്ലെങ്കിൽ അധികം മൂപ്പില്ലാത്ത തണ്ട് അരയടി നീളത്തിൽ കുറുകെ മുറിച്ചെടുക്കുക. മുറിച്ച ഭാഗത്ത് ഏതെങ്കിലും കുമിൾനാശിനി കുഴമ്പു രൂപത്തിലുള്ളത് തേയ്ക്കാവുന്നതാണ്. അതിനുശേഷം ഈ ചെടി പാത്രത്തിലേക്ക് ഇറക്കിവയ്ക്കുക. ഭംഗി നൽകുവാൻ ചില ആളുകൾ വെള്ളാരംകല്ലുകൾ പാത്രത്തിൽ ഇടാറുണ്ട്. വെള്ളം നിറയ്ക്കുമ്പോൾ ക്ലോറിൻ അംശം പരിശോധിക്കണം. അതിനുശേഷം ഈ പാത്രം മേശ, ടീപോയ്, ജനറൽപാളി തുടങ്ങിയവയിൽ ഡബിൾ സൈഡ് സ്റ്റിക്കർ ഉപയോഗിച്ച് മറിഞ്ഞു വീഴാതെ നിലനിർത്താവുന്നതാണ്. താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് ഇവ നട്ടുപിടിപ്പിക്കുക. വരാന്തയിലും ബാൽക്കണിയിലും വയ്ക്കാൻ പറ്റുന്ന ഇനങ്ങളാണ് സ്പൈഡർ പ്ലാൻറ്, ഡ്രസീന, കോളിയസ്.

പീസ് ലില്ലി വളർത്തുമ്പോൾ ചില്ലുപാത്രത്തിലെ ജലത്തിലേക്ക് നന്നായി വേരുകൾ കഴുകി വൃത്തിയാക്കി വെള്ളാരം കല്ലുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്ത് ബലപ്പെടുത്താം.ചില ഇനങ്ങൾക്ക് ചെറിയ രീതിയിലുള്ള പോട്ടിംഗ് മിശ്രിതം താഴെ ഇട്ടുകൊടുക്കാം. തണ്ടുകൾ വരുന്നതോടുകൂടി ഈ മിശ്രിതം മാറ്റാവുന്നതാണ്. ചെടി നട്ട് പിടിപ്പിച്ചതിന് ശേഷം ഇലകൾ നന്നായി കൊഴിയുന്നുണ്ടെങ്കിൽ ഈ പാത്രത്തിന് ഈ ചെടി അനുയോജ്യമല്ല എന്ന കാര്യം ഓർത്തു വയ്ക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.