Sections

കിടപ്പ് മുറി എങ്ങനെ മനോഹരമാക്കാം

Sunday, Jan 28, 2024
Reported By Admin
Bedroom

എല്ലാവർക്കും അവരുടെ കിടപ്പുമുറി പ്രിയപ്പെട്ടതാകും. റൂമിന്റെ വലുപ്പമല്ല, ഉപയോഗക്ഷമതയാണ് പ്രധാനം. വലിയ മുറിയാണെങ്കിലും സ്ഥലം ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ പിന്നെ, പറഞ്ഞിട്ട് കാര്യമില്ല പുതിയ മുറി പ്ളാൻ ചെയ്യുമ്പോൾ മാത്രമല്ല, പഴയ മുറി റീസെറ്റ് ചെയ്തും മനോഹരമാക്കാം.

  • ബെഡ്റൂം ഒരിക്കലും സ്റ്റോർ റൂമായി ഉപയോഗിയ്ക്കരുത്. വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ സൂക്ഷിയ്ക്കരുതെന്നർത്ഥം.
  • ബെഡ്റൂമിൽ സ്ഥലലഭ്യത ഉറപ്പാക്കുക. സ്ഥലപരിമിതി നിങ്ങളെ ശ്വാസം മുട്ടിയ്ക്കും. മനസു മടുപ്പിയ്ക്കും.
  • ബെഡ് റൂമിനകത്തിരുന്നു ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റുന്നത് ബെഡ്റൂമിനെ വൃത്തിയായി സൂക്ഷിക്കാൻ അനിവാര്യമാണ്.
  • മനസിനെ സ്പർശിയ്ക്കുന്ന രീതിയിലുള്ള അലങ്കാരങ്ങൾ ഉപയോഗിയ്ക്കുക. നിങ്ങളുടെ കുടംബഫോട്ടോയാകാം, ഒരുമിച്ചുള്ള ചിത്രങ്ങളോ പരസ്പം നൽകിയിട്ടുള്ള ചെറിയ സമ്മാനങ്ങളോ വിവാഹചിത്രമോ ആകാം.
  • എഴുന്നേറ്റയുടനെ തന്നെ കിടക്കവിരിച്ചിടുന്നതു ഒരു ശീലമാക്കി നോക്കൂ, റൂമിനോടുള്ള നിങ്ങളുടെ ഇഷ്ടം കൂടുന്നത് അനുഭവിച്ചറിയാം.
  • നിറങ്ങൾക്ക് മനസിനെയും ശരീരത്തേയും സ്വാധീനിയ്ക്കാനാകും. മനസിന് സന്തോഷം നൽകുന്ന, റൊമാൻസുണർത്തുന്ന നിറങ്ങൾ ബെഡ്റൂമിൽ ഉപയോഗിയ്ക്കുക.
  • ബെഡ്റൂമിലെ ഫർണിച്ചറുകൾ വലിപ്പമുള്ളതാകാതിരിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ബെഡിന്റെ ഹെഡ് സ്പേസ് മീഡിയം സൈസിലുള്ളത് ആണെങ്കിൽ അവ റൂമിൽ കൂടുതൽ സ്ഥലം ചെലവാക്കുന്നതായി അനുഭവപ്പെടില്ല.
  • മണമുള്ള മെഴുകുതിരികൾ മുറിയിൽ ഉപയോഗിയ്ക്കാം. മുറിയിലെ സുഗന്ധം മനസിനെ ഉണർത്തും.
  • ബെഡ്റൂമിലെ പെയിന്റിനോട് ചേരുന്ന ഷീറ്റുകളും കർട്ടനുകളുമെല്ലാം ഉപയോഗിയ്ക്കുക.
  • ബെഡ്റൂമിൽ ടെലിവിഷൻ വയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇത് ബെഡ്റൂമിന്റെ ആകെയുള്ള അന്തരീക്ഷത്തെ മാറ്റുകയും അലോസരം സൃഷ്ടിയ്ക്കുകയും ചെയ്യും.
  • ബെഡ് റൂമിന് കൊടുക്കുന്ന പെയിന്റിന്റെ നിറം ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇഷ്ടപ്പെട്ട നിറം നിങ്ങൾക്ക് കൊടുക്കാമെങ്കിലും ലൈറ്റ് ഷെയ്ഡുള്ള പെയിന്റായിരിക്കും കൂടുതൽ അഭികാമ്യം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.