- Trending Now:
ഗുരുഗ്രാം: പ്രമുഖ ആയുർവേദ ഉൽപ്പന്ന നിർമ്മാതാക്കളായ ബൈദ്യനാഥ് ആയുർവേദ്, തങ്ങളുടെ സൂപ്പർഫുഡ് ശ്രേണി വിപുലീകരിച്ചുകൊണ്ട് 'സർട്ടിഫൈഡ് ഓർഗാനിക് മുരിങ്ങ പൗഡർ' വിപണിയിലിറക്കി. ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ മുരിങ്ങയിലയെ ആധുനിക കാലഘട്ടത്തിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പ്രകൃതിദത്ത മാർഗമായാണ് കമ്പനി അവതരിപ്പിക്കുന്നത്.
തണലിൽ ഉണക്കി ശാസ്ത്രീയമായി പൊടിച്ചെടുക്കുന്ന മുരിങ്ങയിലയുടെ സ്വാഭാവിക ഗുണങ്ങളും നിറവും മണവും ഒട്ടും ചോർന്നുപോകാതെയാണ് ഈ ഉൽപ്പന്നം ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് കമ്പനി അറിയിച്ചു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നിത്യേനയുള്ള പോഷക ആവശ്യങ്ങൾ നിറവേറ്റാനും മുരിങ്ങ പൗഡർ സഹായിക്കുമെന്ന് ബൈദ്യനാഥ് ആയുർവേദിന്റെ ഡയറക്ടർ അജയ് ശർമ്മ പറഞ്ഞു. സ്മൂത്തികൾ, സൂപ്പുകൾ, കറികൾ, ചപ്പാത്തി മാവ് എന്നിവയിൽ എളുപ്പത്തിൽ ചേർത്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
സ്ത്രീകൾ, കായികതാരങ്ങൾ, മുതിർന്ന പൗരന്മാർ തുടങ്ങി എല്ലാവർക്കും അനുയോജ്യമായ ഈ സൂപ്പർഫുഡ് പൗഡർ നിലവിൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. 200 ഗ്രാം പാക്കിന് 330 രൂപയാണ് എംആർപി എങ്കിലും 215 രൂപ എന്ന പ്രാരംഭ വിലയിൽ ഇപ്പോൾ വാങ്ങാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.