- Trending Now:
ഒരു വ്യക്തിക്ക് സ്വന്തമായി ഐഡന്റിറ്റി ഉണ്ടാകുമ്പോഴാണ് ആളുകൾ അയാളെ ശ്രദ്ധിക്കുകയും, ആ വ്യക്തിത്വം മികച്ചതാണെങ്കിൽ അംഗീകരിക്കുകയും ചെയ്യും. അതുപോലെ നിങ്ങളുടെ സംരംഭകത്വത്തിനും ഒരു ഐഡന്റിറ്റി ഉണ്ടാക്കുമ്പോഴാണ് ഒരു ബ്രാൻഡ് ആയി മാറുന്നത്. എല്ലാവർക്കും സംരംഭത്തെ ബ്രാൻഡായി മാറ്റുവാൻ ആഗ്രഹമുണ്ട്. പക്ഷേ എങ്ങനെ സംരംഭകത്തെ ബ്രാൻഡാക്കി മാറ്റാം എന്നതിനെ സംബന്ധിച്ച് ആർക്കും വലിയ ധാരണയില്ല. ബ്രാൻഡ് ആക്കുന്നതിന് വേണ്ടി പലരും ചെയ്യുന്നത് ഒരു പേര് കൊടുക്കുക, ഒരു ഫോട്ടോഷോപ്പ് കടയിൽ പോയി ലോഗോ തയ്യാറാക്കുക, എന്നിട്ട് അതുവച്ച് പരസ്യം ചെയ്യുക എന്ന രീതിയാണ് പൊതുവിൽ ഉള്ളത്. എന്നാൽ ഇങ്ങനെയല്ല നിങ്ങളുടെ സംരംഭകത്തെ ഒരു ബ്രാൻഡ് ആയി മാറ്റേണ്ടത്. ഇതിനുവേണ്ടുന്ന അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇന്ന് പറയുന്നത്.
നിങ്ങളുടെ ബിസിനസിന് യോജിച്ച ഒരു പേരാണ് കണ്ടുപിടിക്കേണ്ടത്. അതിനായി് പൊതുവായി കാണുന്നതല്ലാതെ യൂണിക് ആയിട്ടുള്ള ഒരു പേരാണ് കണ്ടുപിടിക്കേണ്ടത്. സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പേര് കണ്ടെത്തി, വെബ് അഡ്രസ് രജിസ്റ്റർ ചെയ്യുകയും, അതുപോലെ തന്നെ മറ്റാർക്കും ആ പേര് ഇല്ല എന്നുള്ള കാര്യത്തിൽ ഉറപ്പുവരുത്തണം. ഈ പേരിലാണ് പിന്നീട് നമ്മുടെ സംരംഭകത്വം അറിയപ്പെടുന്നത്. ഇതിനുവേണ്ടി സ്ക്രിപ്റ്റ് റൈറ്റേഴ്സ് ധാരാളമുണ്ട്. നമുക്ക് അവരുടെ സഹായം തേടാവുന്നതാണ്.
മികച്ച ബഹുരാഷ്ട്ര കമ്പനികൾ ശ്രദ്ധിക്കുമ്പോൾ ഉദാഹരണമായി ആമസോൺ, ആപ്പിൾ എന്നിവ. ഈ പേരുകൾ കേൾക്കുമ്പോൾ തന്നെ ആദ്യം അവയുടെ ലോഗോയാണ് നമ്മുടെ മനസ്സിൽ വരുന്നത്. അവരുടെ ലോഗോയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് ആമസോൺ ലോഗോ ശ്രദ്ധിക്കുമ്പോൾ സ്മൈലി സിംബലോടുകുടി അത് A -Z ആൽഫബെറ്റിനെ യോജിപ്പിക്കുന്നതായി കാണാം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ സൈറ്റിൽ A -Z സാധനങ്ങളും ലഭ്യമാണ് എന്നുള്ളതാണ്. നമ്മൾ പറയാറുണ്ട് ഉപ്പു മുതൽ കർപ്പൂരം വരെ ലഭിക്കുമെന്ന് അതുതന്നെയാണ് ഇതിൽ ഉദ്ദേശിക്കുന്നത്. ലോഗോയും വെറുതെ ഒരു ഫോട്ടോഷോപ്പ് കടയിൽ പോയി നിർമ്മിച്ച എടുക്കുന്നതിന് പകരം ഒരു ക്രിയേറ്ററുമായി ബന്ധപ്പെട്ട് നമ്മുടെ ലക്ഷ്യങ്ങളും, ആശയങ്ങളും അയാൾക്ക് പറഞ്ഞുകൊടുത്ത് ചെയ്യിപ്പിച്ചെടുക്കുന്നതായിരിക്കും നല്ലത്.
ബിസ്നസ് വിപുലീകരിക്കുവാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം... Read More
പെപ്സി എന്ന് കേൾക്കുമ്പോൾ നമുക്ക് ആദ്യം നീലനിറം ആയിരിക്കും ഓർമ്മയിൽ വരുന്നത്. കൊക്കക്കോള എന്ന് പറയുമ്പോൾ ബ്ലാക്ക് കളർ ആയിരിക്കും നമ്മുടെ ഓർമ്മയിൽ വരുന്നത്. ഇതുപോലെ നമ്മളും ഒരു കളർ പാറ്റേൺ കൊണ്ടുവന്നാൽ അത് കാണുമ്പോൾ തന്നെ ഒരു ഐഡന്റിറ്റി വരാൻ സാധ്യതയുണ്ട്.
സ്ഥാപനത്തിന്റെ പേര് സൂചിപ്പിക്കുമ്പോൾ പ്രത്യേക തരത്തിലുള്ള ലെറ്ററുകളും ഫോണ്ട് ഉപയോഗിക്കുക. ആമസോണും ആപ്പിളും ഒക്കെ ശ്രദ്ധിക്കുമ്പോൾ അവയുടെ പേര് സൂചിപ്പിക്കുന്നത് പ്രത്യേക രീതിയിലുള്ള ലെറ്ററുകളിലും ഫോണ്ടുകളിലും ആണ്. ഇത് കാണുമ്പോൾ തന്നെ പെട്ടെന്ന് ആളുകളുടെ മനസ്സിലേക്ക് അത് എത്തിപ്പെടാൻ സാധ്യതയുണ്ട്.
ടാഗ് ലൈൻ ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാൻ വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണമായി മിൽമയുടെ ടാഗ്ലൈനാണ് 'കേരളം കണികണ്ടുണരുന്ന നന്മ'. ഇതുപോലെ നമ്മുടെ ബ്രാൻഡിനും ഒരു ടാഗ് ലൈൻ ഉണ്ടാക്കുക ഇത് സ്ഥാപനത്തിന് ഒരു പ്രത്യേക വ്യക്തിത്വം കിട്ടാൻ ഉപകരിക്കും.
ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം കാശ് മുടക്കി ചെയ്യണമെന്നില്ല. ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് പോയിക്കഴിഞ്ഞാൽ നമ്മുടെ സംരംഭകത്തിന് നല്ല ബ്രാൻഡ് ആയി മാറ്റാൻ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.