Sections

ബിസ്നസ് വിപുലീകരിക്കുവാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

Tuesday, Jul 25, 2023
Reported By Soumya
Business Guide

നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസ് എങ്ങനെ കുറച്ചുകൂടി വിപുലീകരിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

നിലവിലെ അവസ്ഥ മനസ്സിലാക്കുക

നിങ്ങളുടെ ബിസിനസ് ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു, നിങ്ങളുടെ ലക്ഷ്യത്തിന് യോജിച്ച രീതിയിലാണോ പോകുന്നത് എന്നതിനെക്കറിച്ച് ഒരു അവലോകനം നടത്തണം.

അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള പ്ലാൻ തയ്യാറാക്കുക

നിങ്ങളുടെ ബിസിനസിന്റെ വളർച്ചയ്ക്ക് വേണ്ടി ഇനി എന്താണ് ചെയ്യേണ്ടത്, അതിനുവേണ്ടി നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടാകണം.

വ്യക്തിപരമായി എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം

ഒരു ബിസിനസുകാരൻ വ്യക്തിപരമായി മാറേണ്ട പല കാര്യങ്ങൾ ഉണ്ടാകും. ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നതിന് എന്തൊക്കെ കാര്യങ്ങളിലാണ് നമ്മൾ വ്യക്തിപരമായി മാറേണ്ടത്, നമ്മുടെ ശീലത്തിലും സ്വഭാവത്തിലും, പ്ലാനിങ്ങിലുമൊക്കെ എന്ത് മാറ്റമാണ് കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് നമ്മൾ നോക്കണം.

ടീം ഡെവലപ്മെന്റ്

ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന്, ബിസിനസിന്റെ വളർച്ചയ്ക്ക് വേണ്ടി നമ്മുടെ സ്റ്റാഫുകളുടെ ടീം വർക്കിന് എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം എന്ന് ശ്രദ്ധിക്കണം. അതിനുവേണ്ടി നമ്മൾ പുതിയ ആൾക്കാരെ കൊണ്ടുവരണമോ, അതോ നിലവിലുള്ളവരെ ഏതൊക്കെ രീതിയില് പരിശീലിപ്പിക്കണം എന്നൊക്കെയുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

ആധുനിക ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താം

ദിവസം പോകും തോറും ആധുനിക ടെക്നോളജിയുടെ കടന്ന് കയറ്റം ബിസിനസ്സിൽ കൂടിവരുകയാണ്. ഇത് എങ്ങനെ നമ്മുടെ ബിസിനസ്സിന്റെ വളർച്ചയ്ക്കു വേണ്ടി ഉപയോഗിക്കാമെന്നു പഠിക്കണം. ഇതിനു വേണ്ടി സ്റ്റാഫുകളെ പരിശീലിപ്പിക്കണം.

കസ്റ്റമർ ഫീഡ്ബാക്ക്

ബിസിനസ്സിന്റെ വളർച്ചയ്ക്ക് ഏവും പ്രധാനഘടകം കസ്റ്റമറാണ്. കസ്റ്റമർ നമ്മുടെ പ്രോഡക്ടിലും, സെർവീസിലും തൃപ്തരാണോയെന്ന സമഗ്രമായ കസ്റ്റമർ ഫീഡ്ബാക് എടുക്കുക. കസ്റ്റമർ നമ്മളിൽ നിന്നും ഏതുതരത്തിലുള്ള സർവീസാണ് പ്രതീക്ഷിക്കുന്നത് എന്ന് നമുക്ക് ഡയറക്റ്റ് അല്ലാതെ ഇൻഡയറക്റ്റ് ആയ ക്വസ്റ്റ്യൻസിലൂടെ തന്നെ മനസ്സിലാക്കാം. ഉദാഹരണമായി നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഫോം ഫീൽ ചെയ്യത് നമുക്ക് കസ്റ്റമറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ഇത് തുടർന്നുള്ള ബിസിനസ്സ് പുരോഗതിക്ക് ഗുണം ചെയ്യും.

ക്യാഷ് ഫ്ലോ, പ്രോഫിറ്റ് എന്നിവ നോക്കുക

ബിസിനസ് നടത്തുന്നതിനുള്ള ഫണ്ടിനെ കുറിച്ചും അതിന്റെ ലാഭത്തിനെ കുറിച്ചും വ്യക്തത ഉണ്ടാക്കുക. ഇത്രയും കാര്യങ്ങൾ അതാത് വർഷങ്ങളിൽ വ്യക്തത വരുത്തുകയും. അതിനെ വച്ചുകൊണ്ട് അടുത്ത വർഷത്തേക്കുള്ള ഗോൾ സെറ്റ് ചെയ്തു കൊണ്ട്, മുന്നോട്ടുപോകാൻ ബിസിനസുകാർ ശ്രദ്ധിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.