Sections

കസ്റ്റമർ സെയിൽസ്മാന്മാരിൽ നിന്നും ഇഷ്ടപ്പെടാത്ത പ്രവൃത്തികൾ എന്തെല്ലാം?

Friday, Oct 13, 2023
Reported By Soumya
Sales Tips

ഒരു കസ്റ്റമർ സെയിൽസ്മാനിൽ നിന്നും പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്നാണ്  ഇന്ന് നോക്കുന്നത്.

  • ചിലർ ഒരു പൂ കൃഷി എന്ന രീതിയിൽ ചില മോശം പ്രോഡക്ടുകൾ കസ്റ്റമറിനെ അടിച്ചേൽപ്പിച്ചിട്ട് പിന്നെ ആ വഴിക്ക് പോകാത്തവർ. ഇത്തരം ഒരു സെയിൽസ്മാനെ കസ്റ്റമർ ഒരിക്കലും ഇഷ്ടപ്പെടുകയില്ല.
  • കസ്റ്റമറിനോട് കാര്യങ്ങൾ പരിപൂർണ്ണമായി സംസാരിക്കാതിരിക്കുക.
  • നല്ല രീതിയിൽ വസ്ത്രം ധരിക്കാത്ത സെയിൽസ്മാൻമാരെയും, മോശമായ പെരുമാറ്റ രീതികളും.
  • ചില സെയിൽസ്മാൻമാർ വളരെ അഹങ്കാരത്തോടെയും ദേഷ്യത്തോടെയും, ധാർഷ്ട്യത്തോടുകൂടിയും കസ്റ്റമറിനോട് സംസാരിക്കാറുണ്ട്. ഇത്തരക്കാരെ ഒരിക്കലും ഒരു കസ്റ്റമർ ഇഷ്ടപ്പെടുകയില്ല.
  • ചില സെയിൽസ്മാൻമാർ കസ്റ്റമറെ വളരെ സുഖിപ്പിച്ച് സംസാരിക്കാറുണ്ട്. കുറച്ച് സമയം കേൾക്കുമ്പോൾ കസ്റ്റമർക്ക് അരോജകമായി തോന്നും.
  • ചില സെയിൽസ്മാൻമാർ പ്രോഡക്റ്റ് എടുക്കുന്നതിനു വേണ്ടി കസ്റ്റമേഴ്‌സിനെ അമിതമായി നിർബന്ധിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു സെയിൽസ്മാനെ ഒരിക്കലും കസ്റ്റമർ രണ്ടാമത് വിളിക്കാൻ സാധ്യതയില്ല.
  • ഫോൺ വഴിയോ നേരിട്ടോ സ്ഥിരമായി കസ്റ്റമറിനെ പ്രോഡക്റ്റ് എടുക്കുന്നതിന് വേണ്ടിയോ, ഇല്ലെങ്കിൽ ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തുന്നതിന് വേണ്ടിയോ ശല്യം ചെയ്യുന്ന സെയിൽസ്മാൻമാരെ കസ്റ്റമർ ഇഷ്ടപ്പെടാറില്ല.
  • ചില സെയിൽസ്മാൻമാർ കസ്റ്റമർ പറയുന്നത് കേൾക്കാൻ തയ്യാറല്ല. അവർ അങ്ങോട്ട് കസ്റ്റമറിനോട് സംസാരിച്ചുകൊണ്ടിരിക്കും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.