- Trending Now:
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാണ രംഗത്തെ ആഗോള മുൻനിരക്കാരായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ ബ്രാൻഡായ ടിവിഎസ് ജൂപ്പിറ്റർ ഒരു കോടി സ്കൂട്ടറുകൾ എന്ന ചരിത്ര നേട്ടം കൈവരിച്ചു. തമിഴ്നാട്ടിലെ ഹൊസൂർ നിർമ്മാണശാലയിൽ നിന്നും ഒരു കോടിയെന്ന സംഖ്യ കൈവരിക്കുന്ന സ്കൂട്ടർ പുറത്തിറങ്ങിയതോടെ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏറ്റവും വേഗതയേറിയതും പ്രായം കുറഞ്ഞതുമായ സ്കൂട്ടറായി ജൂപ്പിറ്റർ മാറി.
2013-ൽ കൂടുതൽ നേട്ടം എന്ന ആശയവുമായി അവതരിപ്പിച്ച ടിവിഎസ് ജൂപ്പിറ്റർ കഴിഞ്ഞ 13 വർഷത്തിനുള്ളിൽ രാജ്യത്തെ കുടുംബങ്ങളുടെ ദൈനംദിന യാത്രകളിലെ അവിഭാജ്യ ഘടകമായി മാറി.
ആദ്യ 50 ലക്ഷം സ്കൂട്ടറുകൾ നിർമ്മിക്കാൻ ഒൻപത് വർഷമെടുത്തപ്പോൾ, അടുത്ത 50 ലക്ഷം സ്കൂട്ടറുകൾക്ക് വെറും നാല് വർഷം മാത്രമാണ് വേണ്ടിവന്നത്. പുറത്തിറങ്ങി ആദ്യ വർഷം തന്നെ അഞ്ച് ലക്ഷം വിൽപ്പന പിന്നിട്ട ജൂപ്പിറ്റർ നിലവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ സ്കൂട്ടർ മോഡലാണ്.
2021-ൽ ടിവിഎസ് ജൂപ്പിറ്റർ 125-ഉം, 2024-ൽ പുതിയ ജൂപ്പിറ്റർ 110-ഉം വിപണിയിലെത്തി. പുതിയ ജൂപ്പിറ്റർ 110 പുറത്തിറങ്ങി ആറ് മാസത്തിനുള്ളിൽ ആ വർഷത്തെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സ്കൂട്ടറായി ജൂപ്പിറ്റർ മാറി.
രണ്ട് ഹെൽമെറ്റുകൾ സൂക്ഷിക്കാവുന്ന സ്റ്റോറേജ്, വാഹനത്തിന്റെ മുൻവശത്ത് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, ഇൻഫിനിറ്റി ലൈറ്റ് ബാറുകൾ, ഐ-ഗോ അസിസ്റ്റ്, മെറ്റൽ മാക്സ് ബോഡി, ബോഡി ബാലൻസ് സാങ്കേതികവിദ്യ, ടിവിഎസ് സ്മാർട്ട് കണക്റ്റ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
കഴിഞ്ഞ ദശകത്തിൽ രാജ്യത്തിന്റെ പൊതുബോധത്തിലുണ്ടായ മാറ്റത്തിനും വളരുന്ന അഭിലാഷങ്ങൾക്കുമൊപ്പമാണ് ടിവിഎസ് ജൂപ്പിറ്റർ സഞ്ചരിച്ചതെന്നും ഉപഭോക്താക്കൾ കമ്പനിയിൽ അർപ്പിച്ച വിശ്വാസത്തിന്റെയും ജീവനക്കാരുടെയും ഡീലർമാരുടെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ് ഈ നേട്ടമെന്നും ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യ ടു-വീലർ ബിസിനസ് പീപ്പിൾ മൊബിലിറ്റി സീനിയർ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹൽദാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.