Sections

വാണിജ്യ പ്രദർശന മേളകളുടെ ഭാഗമാകുമ്പോൾ സെയിൽസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Thursday, Oct 12, 2023
Reported By Soumya
Sales Tips

സെയിൽസിൽ ഏറ്റവും മികച്ച പ്രോഡക്റ്റ് വില്പനയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് വാണിജ്യപ്രദർശനങ്ങൾ. ഇന്ന് മേളകൾ അല്ലെങ്കിൽ വാണിജ്യ പ്രദർശനങ്ങൾ അതുപോലെതന്നെ ട്രേഡ് ഷോകൾ ഇവയെല്ലാം ലീഡ് ചെയ്യുന്നത് സെയിൽസ്മാൻമാരാണ്. ഇങ്ങനെയുള്ള ഷോകൾ നടത്തുന്ന സമയത്ത് പ്രൊഫഷണൽ ആയിട്ടുള്ള സെയിൽസ്മാൻമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് നോക്കുന്നത്.

  • ട്രേഡ് ഷോയ്ക്ക് വരുന്ന 80 ശതമാനം കസ്റ്റമർ ആ ഷോയുടെ പ്രാധാന്യം അറിഞ്ഞു കൊണ്ട് വരുന്നവർ ആയിരിക്കും. നിങ്ങളുടെ പ്രോഡക്റ്റിനെക്കുറിച്ച് വളരെ ഗൗരവമായ തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാകും വരുന്നത്. അങ്ങനെയുള്ള പ്രോസ്പെക്ടിനെ നിങ്ങൾക്ക് കസ്റ്റമർ ആക്കാൻ എളുപ്പമാണ്. അതിനുവേണ്ടിയുള്ള ശക്തമായ മുന്നൊരുക്കം നിങ്ങളുടെ ഭാഗത്ത് നിന്നു ഉണ്ടാകണം.
  • ഇങ്ങനെ വരുന്ന കസ്റ്റ്മർക്ക് നിങ്ങളുടെ ഉൽപ്പന്നത്തിന്റെ താൽപര്യവും അടിയന്തരമായി അത് വാങ്ങണമെന്ന് ബോധവും നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും.
  • അവരുമായി വളരെ പെട്ടെന്ന് റാപ്പോ ബിൽഡ് ചെയ്യാനുള്ള ശ്രമം നിങ്ങളിൽ നിന്നുമുണ്ടാകണം.
  • ചെറിയ ഒരു ചമ്മലോ ആശങ്കയോട് കൂടിയോ ആയിരിക്കാം അവർ വരുന്നത്. അത് ആദ്യം മാറ്റുക എന്നതാണ് നിങ്ങൾ ചെയ്യേണ്ട കാര്യം.
  • വരുന്ന കസ്റ്റമർക് താൻ പറ്റിക്കപ്പെടുമോ എന്നുള്ള പേടി ഉണ്ടാകാം. അതു മാറ്റാൻ വേണ്ടി വളരെ ലളിതവും ശക്തവുമായ പ്രസന്റേഷൻ നിങ്ങൾക്ക് സംഘടിപ്പിക്കാൻ സാധിക്കണം. നിങ്ങളിൽ നിന്ന് ഉൽപ്പന്നം വാങ്ങിച്ചിട്ടുള്ള മുൻ കസ്റ്റമേഴ്സിൻറെ അനുഭവക്കുറിപ്പുകളോ, വീഡിയോകളോ ഉണ്ടെങ്കിൽ പ്രദർശിപ്പിക്കുന്നത് വളരെ നല്ലതാണ്.
  • ഇങ്ങനെ വരുന്ന കസ്റ്റമറുടെ ആവശ്യം വളരെ വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക. അവിടെ വച്ച് തന്നെ വിൽപ്പന ചെയ്യാനോ അല്ലെങ്കിൽ അഡ്വാൻസ് വാങ്ങിക്കുവാനോ കഴിയുമോയെന്ന് നോക്കുക.
  • നിങ്ങളുടെ ബിസിനസ് കാർഡുകളും ബ്രോഷറുകളും കൈമാറുക. വരുന്ന പ്രോസ്പെക്ടിന്റെ അഡ്രസ്സ് ഫോൺ നമ്പർ എന്നിവ കളക്ട് ചെയ്യുക.
  • നിങ്ങൾ കണ്ടുമുട്ടുന്ന ആളുകൾ വളരെ അത്യാവശ്യമുള്ള കസ്റ്റമേഴ്സാണോ അതോ വെറുതെ ഇത് കാണാൻ വേണ്ടി മാത്രം വരുന്ന ആളാണോ എന്ന് കണ്ടുപിടിക്കേണ്ട വൈദഗ്ത്യം നിങ്ങൾക്ക് ഉണ്ടാകണം.
  • വെറുതെ കാണാൻ വരുന്ന ഒരാളാണെങ്കിൽ അവരുടെ മുന്നിൽ വാചകമടിച്ച് സമയം പാഴാക്കരുത്. യഥാർത്ഥ കസ്റ്റമറിനെ കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ചോദ്യാവലികൾ ചോദിക്കാൻ മറക്കരുത്.
  • വരുന്ന കസ്റ്റമറിനോട് കൊച്ചു വർത്തമാനം പറഞ്ഞ് സമയം പാഴാക്കരുത്.

വാണിജ്യപ്രദർശനങ്ങൾ വയ്ക്കുന്നതിൽ നിങ്ങളുടെ കമ്പനിക്ക് അമിതമായി ചെലവുകൾ ഉണ്ടാകും.കഴിയുന്നത്ര കമ്പനിക്ക് ലാഭം ഉണ്ടാക്കുന്നതിനുള്ള പ്രവണത നിങ്ങൾക്ക് ഉണ്ടാകണം. എക്സിബിഷൻ മാളുകളിലോ അതുപോലെയുള്ള സ്ഥലങ്ങളിൽ ആവാം ഈ പ്രദർശനങ്ങൾ നടത്തുന്നത്. ഒരു സെയിൽസ്മാന്റെ ലക്ഷ്യം ഇവ കണ്ടുകൊണ്ടിരിക്കുകയല്ല പുതിയ കസ്റ്റമറിനെ കണ്ടെത്തുകയും നിങ്ങളുടെ കമ്പനിക്ക് എങ്ങനെ ലാഭം ഉണ്ടാക്കാം എന്നതും ആയിരിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.