Sections

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ കൈകാര്യം ചെയ്യുന്ന വിവിധതരം കസ്റ്റമേഴ്സും അവരുടെ സ്വഭാവവും

Wednesday, Oct 11, 2023
Reported By Soumya
Sales Tips

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരിടേണ്ടിവരുന്ന കസ്റ്റമേഴ്സ് വളരെ വ്യത്യസ്ത സ്വഭാവമുള്ളവരാണ്. അങ്ങനെയുള്ള ചില ആൾക്കാരുടെ രീതികളെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

സപ്പോർട്ടീവായിട്ടുള്ള ആളുകളുടെ സ്വഭാവസവിശേഷത

  • ചില കസ്റ്റമർ വളരെ മാന്യമായി പെരുമാറുന്നവർ ആയിരിക്കും.
  • ചിലർ തുറന്ന പ്രകൃതക്കാരും നേരെ സംസാരിക്കുന്നവരുമായിരിക്കും.
  • ചിലർ തീരുമാനമെടുക്കാൻ സമയമെടുക്കുന്നവരായിരിക്കും.
  • ചില ആളുകൾ റിസ്ക് എടുക്കാൻ തയ്യാറായിരിക്കുന്നവരാണ്.
  • ചില ആളുകൾ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറുള്ളവർ ആയിരിക്കും.
  • ചിലർ ശാന്തരും ഉൾവലിഞ്ഞവരുമായിരിക്കും.
  • ചിലർ സജീവമായി കാര്യങ്ങളിൽ പങ്കാളികളായിരിക്കും.

ഇങ്ങനെയുള്ള ആളുകൾ വളരെ സപ്പോർട്ടീവ് ആയിട്ടുള്ളവർ ആയിരിക്കും.

സപ്പോർട്ടീവ് അല്ലാത്ത ആളുകളുടെ സ്വഭാവസവിശേഷത

  • ചില ആളുകൾ മര്യാദകെട്ടവരും മോശം സ്വഭാവമുള്ളവരും ആയിരിക്കും.
  • ചിലർ ഓപ്പൺ മൈൻഡ് ഉള്ളവർ ആയിരിക്കില്ല. എപ്പോഴും താറടിച്ച് തല്ലുണ്ടാക്കുന്നവർ ആയിരിക്കും.
  • ചിലർ ഒരു അഭിപ്രായവും പറയാത്തവർ ആയിരിക്കും.
  • ചിലർ എന്തെങ്കിലും കാര്യമില്ലാത്ത കാര്യം സംസാരിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും.
  • ചിലർ പിൻവലിഞ്ഞ്, നിഷ്ക്രിയമായിരിക്കും.

ഇങ്ങനെയുള്ള കസ്റ്റമേഴ്സിനെ കൈകാര്യം ചെയ്യാൻ വളരെ പ്രയാസമായിരിക്കും.

അടുത്ത വേറൊരു തരം കസ്റ്റമേഴ്സ് ഉണ്ട്. അവർ ഈ പറഞ്ഞ രണ്ട് വിഭാഗക്കാരുടെയും മിശ്രിത സ്വഭാവമുള്ളവരായിരിക്കും. ഇങ്ങനെയുള്ള കസ്റ്റമേഴ്സിനെ എങ്ങനെ കാണാം എന്ന് കൈകാര്യം ചെയ്യാം എന്ന കാര്യത്തിൽ വ്യക്തമായ മുന്നൊരുക്കം ഉണ്ടാക്കുകയാണെങ്കിൽ നിങ്ങൾക്ക് സെയിൽസിൽ വളരെയധികംമുന്നേറ്റം ഉണ്ടാകാം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.