- Trending Now:
കൊച്ചി: ഫോക്സ്വാഗൺ ഇന്ത്യ വെബ്സൈറ്റ് വഴിയുള്ള മാർക്യൂ ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനിലായുള്ള എക്സ്ക്ലൂസീവ് ഓൺലൈൻ ബുക്കിംഗുകൾക്കൊപ്പം ഇന്ത്യ 2.0 കാർലൈനുകളുടെ പുതിയ വേരിയൻറുകളായ ടൈഗൂൺ, വെർടസ് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ അവതരിപ്പിച്ചു. ജിടി എഡ്ജ് കാർലൈനുകൾ ഉപഭോക്തൃ ബുക്കിംഗുകളുടെ അടിസ്ഥാനത്തിൽ (ഫോക്സ്വാഗൺ ഇന്ത്യ വെബ്സൈറ്റ് വഴി) നിർമ്മിക്കും. വിതരണം 2023 ജൂലൈ മുതൽ ആരംഭിക്കും.
ടൈഗൂൺ, വെർടസ് എന്നിവയിലെ പെർഫോമൻസ് ലൈൻ ജനകീയമാക്കുന്ന ഫോക്സ്വാഗൺ ഇന്ത്യ പുതിയ വേരിയൻറുകളുടെ അവതരിപ്പിക്കുന്നതിലൂടെ ജിടി ബാഡ്ജ് കൂടുതൽ ലഭ്യമാക്കുന്നു. ഫോക്സ്വാഗൺ വെർടസ് ഇപ്പോൾ ജിടി പ്ലസ് വേരിയൻറിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ ലഭ്യമാണ്. കാർലൈനിൻറെ പ്രാരംഭ വില 16.89 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).
കൂടാതെ ഫോക്സ്വാഗൺ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിഡബ്ല്യുയുടെ രണ്ട് പുതിയ വകഭേദങ്ങളായ ഫോക്സ്വാഗൺ ടൈഗൂൺ - ജിടി ഡിഎസ്ജി, ജിടി പ്ലസ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ചു. പ്രാരംഭ വില യഥാക്രമം 16.79 ലക്ഷം, 17.79 ലക്ഷം (എക്സ്-ഷോറൂം) രൂപയാണ്. ഈ അവതരണത്തോടെ ഡൈനാമിക് (1.0ലി ടിഎസ്ഐ), പെർഫോമൻസ് ലൈനിൻ (1.5ലി ടിഎസ്ഐ ഇവിഒ എഞ്ചിൻ) എന്നിവയിലുടനീളമുള്ള 9 വേരിയൻറുകളിൽ നിന്ന് ഓരോ ഉപഭോക്താവിൻറെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ടൈഗൂൺ ഉണ്ടെന്ന് ഫോക്സ്വാഗൺ ഇന്ത്യ ഉറപ്പാക്കുന്നു.
ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജിടി ബാഡ്ജ് ജനകീയമാക്കുകയും ചെയ്യുന്നുവെന്ന് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
ജിടി എഡ്ജ് ലിമിറ്റഡ് ശേഖരത്തിൽ ഡീപ് ബ്ലാക്ക് പേൾ എക്സ്റ്റീരിയർ ബോഡി കളറിൽ വെർടസ് ജിടി പ്ലസ് ഡിഎസ്ജി & ജിടി പ്ലസ് മാനുവൽ, ഒപ്പം ഡീപ് ബ്ലാക്ക് പേൾ, കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് ഫിനിഷ് എക്സ്റ്റീരിയർ ബോഡി കളറിലുള്ള ടൈഗൂൺ ജിടി പ്ലസ് ഡിഎസ്ജി, ജിടി പ്ലസ് മാനുവൽ എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യയിലെ 121 നഗരങ്ങളിലെ 161 സെയിൽസ് ടച്ച് പോയിൻറുകളിൽ ഉടനീളം ടൈഗൂൺ, വെർടസ് എന്നിവയുടെ പുതിയ വേരിയൻറുകൾ ലഭ്യമാകും. എക്സ്ക്ലൂസീവ് ജിടി എഡ്ജ് ലിമിറ്റഡ് ശേഖരം ഫോക്സ്വാഗൺ ഇന്ത്യ വെബ്സൈറ്റിൽ ഉപഭോക്താക്കളുടെ ഓൺലൈൻ ബുക്കിംഗിൻറെ അടിസ്ഥാനത്തിൽ നിർമ്മിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.