Sections

രാജ്യത്തുടനീളം എട്ട് ദിവസത്തിനുള്ളിൽ എട്ട് പുതിയ ടച്ച് പോയിൻറുകൾ തുറന്ന് ഫോക്‌സ്വാഗൺ ഇന്ത്യ

Friday, May 26, 2023
Reported By Admin
Volkswagen

ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ എട്ട് ദിവസത്തിനുള്ളിൽ എട്ട് പുതിയ ടച്ച്പോയിൻറുകൾ ഉദ്ഘാടനം ചെയ്തു


കൊച്ചി: ഇന്ത്യയിലുടനീളമുള്ള വിൽപ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ എട്ട് ദിവസത്തിനുള്ളിൽ എട്ട് പുതിയ ടച്ച്പോയിൻറുകൾ ഉദ്ഘാടനം ചെയ്തു. ജർമ്മൻ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ പോർട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടർച്ചയായാണ് കേരളം, കർണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഫോക്സ്വാഗൺ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം.

നാല് സംസ്ഥാനങ്ങളിലുടനീളമുള്ള എട്ട് പുതിയ ടച്ച് പോയിൻറുകൾ കേരളത്തിലെ കൊടുങ്ങല്ലൂർ, കർണാടകയിലെ ബെലഗാവി, ദാവൻഗരെ, വിജയപുര, തമിഴ്നാട്ടിലെ കോയമ്പത്തൂർ & തൂത്തുക്കുടി, പഞ്ചാബിലെ മൊഹാലി & പത്താൻകോട്ട് എന്നിവിടങ്ങളിലാണ്. വിൽപ്പന, പ്രീ-ഓൺഡ് കാർ (ദാസ് വെൽറ്റ്ഓട്ടോ), വിൽപ്പനാനന്തര സേവനം തുടങ്ങിയ സേവനങ്ങളാണ് ഈ ടച്ച്പോയിൻറുകൾ ലഭ്യമാക്കുന്നത്.

ഈ പുതിയ ടച്ച്പോയിൻറുകളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ഫോക്സ്വാഗൺ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാനും അവർക്ക് മികച്ച ഉപഭോക്തൃ അനുഭവം നൽകാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് എട്ട് പുതിയ ടച്ച് പോയിൻറുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

ഉദ്ഘാടനം ചെയ്ത പുതിയ ടച്ച്പോയിൻറുകളിൽ സെയിൽസ് & സർവീസ് അംഗങ്ങളുടെ മികച്ച ഒരു ടീമാണ് പ്രവർത്തിപ്പിക്കുന്നത്. സെയിൽസ് ടച്ച് പോയിൻറുകളിൽ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ ഉൽപ്പന്ന പോർട്ട്ഫോളിയോകളായ 5-സ്റ്റാർ ജിഎൻസിഎപി-റേറ്റഡ് ഫോക്സ്വാഗൺ വെർടസ് & ടൈഗൂൺ, അതിൻറെ മുൻനിര എസ്യുവിഡബ്ല്യു, ഫോക്സ്വാഗൺ ടിഗ്വാൻ എന്നിവ ഉൾപ്പെടുന്നു.

ഫോക്സ്വാഗൺ ഇന്ത്യ, ദാസ് വെൽറ്റ്ഓട്ടോയുടെ പ്രീ-ഓൺഡ് കാർ ബിസിനസ്സിലൂടെ മൾട്ടി-ബ്രാൻഡുകളുടെ വാങ്ങൽ, വിൽപ്പന, കൈമാറ്റം, നവീകരണം എന്നീ സേവനങ്ങൾ ലഭ്യമാണ്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട്, സേവന ടച്ച്പോയിൻറുകളിൽ ഉപഭോക്താക്കളുടെ അറ്റകുറ്റപ്പണി ആവശ്യകതകളുംനിറവേറ്റും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.