- Trending Now:
ന്യൂഡൽഹി: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ രണ്ടു മോഡലുകൾ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് സ്പോർട്ടി ലുക്കിലുള്ള ഡിയോ 125 എക്സ്-എഡിഷനും, പ്രീമിയം ലുക്കിലുള്ള ഷൈൻ 125 ലിമിറ്റഡ് എഡിഷനുമാണ് കമ്പനി അവതരിപ്പിച്ചത്. ഡിയോ 125 എക്സ്-എഡിഷന് 87,733 രൂപയും ഷൈൻ 125 ലിമിറ്റഡ് എഡിഷന് 86,211 രൂപയുമാണ് ഡൽഹി എക്സ്-ഷോറൂം വില.
'സൈബർ ഡ്രിഫ്റ്റ്' പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ഡിയോ 125 എക്സ്-എഡിഷൻ പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൺ ബ്ലൂ എന്നീ ഡ്യുവൽ ടോൺ നിറങ്ങളിൽ ലഭ്യമാണ്. ആകർഷകമായ ഗ്രാഫിക്സും പ്രത്യേക നിറത്തിലുള്ള അലോയ് വീലുകളുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ലളിതവും മനോഹരവുമായ രൂപകൽപ്പനയാണ് ഷൈൻ 125 ലിമിറ്റഡ് എഡിഷന്റെ സവിശേഷത. പേൾ സൈറൺ ബ്ലൂ നിറത്തിനൊപ്പം പൈറൈറ്റ് ബ്രൗൺ ഫിനിഷിലുള്ള അലോയ് വീലുകൾ മോട്ടോർസൈക്കിളിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികൾക്കനുസരിച്ച് ശൈലിയിലും രൂപകൽപ്പനയിലും മാറ്റം വരുത്തിയാണ് പുതിയ മോഡലുകൾ പുറത്തിറക്കിയതെന്ന് ഹോണ്ട മാനേജിങ്ങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.