- Trending Now:
കൊച്ചി: മുൻനിര ഇരുചക്ര- മുച്ചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിലെ പ്രമുഖ കണക്റ്റഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡായ നോയിസുമായി ചേർന്ന് രാജ്യത്തെ ആദ്യ ഇ.വി- സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ പുറത്തിറക്കി. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിനെയും നോയിസ് സ്മാർട്ട് വാച്ചിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ പതിവ് സ്മാർട്ട് വാച്ച് സംവിധാനങ്ങൾക്ക് പുറമെ വാഹനത്തിന്റെ ബാറ്ററി ചാർജ്, റേഞ്ച്, ടയർ പ്രഷർ, സുരക്ഷാ അലർട്ടുകൾ തുടങ്ങിയ പ്രധാന വിവരങ്ങൾ തൽസമയം അറിയാൻ സാധിക്കും.
ഇതിനകം രാജ്യത്ത് 6.5 ലക്ഷം യൂണിറ്റുകൾ വിറ്റ ടിവിഎസ് ഐക്യൂബ് രാജ്യത്തെ ഏറ്റവും മികച്ച ഇവി സ്കൂട്ടറെന്ന സ്ഥാനം ഉറപ്പിച്ചു. നോയിസുമായുള്ള ഈ പുതിയ പങ്കാളിത്തം ഉപഭോക്താക്കൾക്ക് വാഹനവുമായി കൂടുതൽ സുഗമവും സുരക്ഷിതവുമായ ബന്ധം സ്ഥാപിക്കാൻ വഴിയൊരുക്കും. സമാർട്ട് വാച്ചുകളുടെ ദൈനംദിന ഉപയോഗങ്ങൾക്ക് പുറമെ ഇത്തരത്തിലൊരു നൂതന സംവിധാനം കൊണ്ടുവന്നതിലൂടെ ടിവിഎസ് ഐക്യൂബും നോയിസും പുതിയൊരു മാറ്റത്തിനാണ് തുടക്കമിടുന്നത്.
നിലവിൽ ടിവിഎസ് ഐക്യൂബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമാണ് ടിവിഎസ് ഐക്യൂബ് നോയിസ് സ്മാർട്ട്വാച്ച് ലഭിക്കുക. 2,999 രൂപ മാത്രമാണ് പ്രാരംഭ വില. സ്മാർട്ട് വാച്ചിനൊപ്പം 12 മാസത്തെ സൗജന്യ നോയിസ് ഗോൾഡ് സബ്സ്ക്രിപ്ഷനും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.