- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ഇന്ത്യൻ സമ്പദ്ഘടനയിലെ ഇരുപതു മുഖ്യ വിഭാഗങ്ങളിലുള്ള മുൻനിര കമ്പനികളിൽ നിക്ഷേപിക്കുന്ന ഐസിഐസിഐ പ്രു സെക്ടർ ലീഡേഴ്സ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ വിഭാഗത്തിൽപ്പെടുന്ന ഈ പദ്ധതിയിലൂടെ നിക്ഷേപകർക്ക് ദീർഘകാലത്തിൽ സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ് കമ്പനി ലഭ്യമാക്കുന്നത്.
വ്യക്തിഗത ഓഹരികൾ തെരഞ്ഞെടുക്കാതെ തന്നെ വിപണിയിലെ മുൻനിര കമ്പനികളുടെ നേട്ടങ്ങളിൽ പങ്കാളികളാകാൻ ഇത് നിക്ഷേപകർക്ക് അവസരം നല്കും. പദ്ധതിയുടെ നിക്ഷേപത്തിന്റെ 95 മുതൽ 100 ശതമാനം വരെ ആസ്തികൾ ഓഹരികളിലാവും വകയിരുത്തുക. അഞ്ചു ശതമാനം വരെ ഡെറ്റ്, മണി മാർക്കറ്റ് പദ്ധതികളിലും നിക്ഷേപിക്കും. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം.
ഇന്ത്യയിലെ ദീർഘകാല വളർച്ച സാധ്യതകളെ പ്രയോജനപ്പെടുത്തി ലളിതവും ഫലപ്രദവുമായ രീതിയിൽ സമ്പത്ത് വളർത്തിയെടുക്കാനുള്ള അവസരമാണ് ഐസിഐസിഐ പ്രൂഡെൻഷ്യൽ സെക്ടർ ലീഡേഴ്സ് ഇൻഡക്സ് ഫണ്ട് ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ മനീഷ് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.