Sections

ഔഷധസസ്യ കൃഷിയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

Thursday, Jun 23, 2022
Reported By Ambu Senan

സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് ഔഷധസസ്യ കൃഷി ആരംഭിക്കുന്നത്

 

ചക്കിട്ടപ്പാറ പഞ്ചായത്ത് നിവാസികള്‍ക്കായി ഔഷധസസ്യ കൃഷിയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അധിക വരുമാന മാര്‍ഗങ്ങള്‍ ഉറപ്പ് വരുത്താന്‍ ആരംഭിച്ച വിവിധ പദ്ധതികളില്‍ ഏറ്റവും പ്രാമുഖ്യം നല്‍കുന്ന പദ്ധതിയാണ് ഔഷധസസ്യ കൃഷിയെന്ന് പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ നിര്‍മിത ഔഷധസസ്യ കൃഷി ആരംഭിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ 100 ഏക്കര്‍ സ്ഥലവും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 50 ഏക്കര്‍ സ്ഥലവും ഉള്‍പ്പെടെ 150 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി, വിപണനം എന്നിവയില്‍ പരിശീലനത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച നേട്ടം കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സി കെ ശശി, ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം അംഗം കെ.എ ജോസൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.