Sections

സംരംഭകരുടെ സംശയങ്ങള്‍ക്ക് ഞൊടിയിടയില്‍ ഉത്തരം...ഈ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനത്തെക്കുറിച്ച് അറിയൂ

Thursday, Dec 09, 2021
Reported By Admin
help desk

സംരംഭകരുടെ സംശയങ്ങള്‍ക്ക് ഞൊടിയിടയില്‍ ഉത്തരവും ആവശ്യമായ നിര്‍ദ്ദേശങ്ങളും ലഭിക്കും


സംരംഭം ആരംഭിക്കുന്നവര്‍ക്കും ചെയ്യുന്നവര്‍വര്‍ക്കും നിരവധി സംശയങ്ങള്‍ ഉണ്ടാകാറുണ്ടല്ലേ? കുറച്ച് കാലം മുമ്പ് വരെ ഇത്തരം സംശയങ്ങള്‍ ദൂരിക്കാന്‍ സംരംഭകര്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തല്ല സ്ഥിതി. സംരംഭകരുടെ സംശയങ്ങള്‍ക്ക് ഞൊടിയിടയില്‍ ഉത്തരവും ആവശ്യമായ നിര്‍ദ്ദേശങ്ങളും ലഭിക്കും.

വ്യവസായികളുടെയും സംരംഭകരുടെയും സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നത്തിനായി ആരംഭിച്ചതാണ് ഇന്‍വെസ്റ്റ് കേരള ഹെല്പ് ഡെസ്‌ക്. ഇന്‍വെസ്റ്റ് കേരള ഹെല്പ് ഡെസ്‌ക് കോള്‍ സെന്ററിലൂടെ കഴിഞ്ഞ ഒരുവര്‍ഷ കാലയളവില്‍ വ്യവസായ സംരംഭകരുടെ 8,601 സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട് എന്നു റിപ്പോര്‍ട്ടുകള്‍.

വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ട അനുമതികള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്റെ ഭാഗമായിട്ടാണ് വ്യവസായികള്‍ക്കുള്ള വിവിധ സംശയങ്ങളും ആകുലതകളും ദൂരീകരിക്കുന്നതിനുള്ള കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

''1800 890 1030'' എന്ന ടോള്‍ഫ്രീ നമ്പറോടുകൂടിയ കോള്‍ സെന്റര്‍ ഹെല്പ് ഡെസ്‌ക് നിലവില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തനനിരതമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.