- Trending Now:
ജീവിതശൈലിയിലെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെയും മാറ്റം കാരണം ഇക്കാലത്ത് കുട്ടികൾക്ക് മുമ്പത്തേക്കാൾ കൂടുതൽ നേത്രരോഗങ്ങൾ ഉണ്ട്. ശ്രദ്ധ വളരെ ആവശ്യമുള്ള മനുഷ്യ ശരീരത്തിലെ അതിലോലമായ അവയവമാണ് കണ്ണുകൾ. കാഴ്ച പ്രശ്നങ്ങൾ സ്കൂളിൽ പോകുന്ന കുട്ടികളിൽ വളരെ സാധാരണമാണ്. കുട്ടകളിലെ നേത്രരോഗങ്ങൾ മുതിർന്നവരിലെ നേത്രരോഗങ്ങളിൽ നിന്ന് വ്യത്യസ്തവും സവിശേഷമായ രീതിയിൽ കാണപ്പെടുന്നതുമാണ്. കുട്ടികൾക്ക് കണ്ണിന് പ്രശ്നമുണ്ടെന്ന് പറയാൻ കഴിയില്ല, നിർഭാഗ്യവശാൽ, ഈ കാഴ്ച പ്രശ്നങ്ങൾ പലതും പിന്നീട് കണ്ടുപിടിക്കപ്പെടുന്നു
ഏറ്റവും കൂടുതലായി കുട്ടികളിൽ കാണുന്നത് 'റിഫ്രാക്റ്റീവ് എറേഴ്സ്' എന്ന കണ്ണടകൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ്. ഇതിൽ ഹ്രസ്വ ദൃഷ്ടി (ഷോർട് സൈറ്റ്/മയോപിയ), ദീർഘ ദൃഷ്ടി (ലോങ് സൈറ്റ്/ഹൈപ്പർ മെട്രോപിയ), വക്ര ദൃഷ്ടി (അസ്റ്റിഗ്മാറ്റിസം) എന്നിവയാണ് കൂടുതലായി കാണുന്നത്. കുട്ടികൾ കണ്ണട വയ്ക്കുമ്പോൾ കണ്ണിലേക്ക് എത്തുന്ന പ്രകാശ രശ്മികളെ കണ്ണടയിലെ ലെൻസ് നാഡിയിലേക്ക് ക്രേന്ദീകരിക്കാൻ സഹായിക്കും. അതോടെ കുട്ടിക്ക് നല്ല രീതിയിൽ കാണാൻ സാധിക്കും.
രണ്ട് കണ്ണും നേരെ ഒരേ ദിശയിലേക്ക് നോക്കാൻ കഴിയാത്ത അവസ്ഥയാണ് കോങ്കണ്ണ്.
എപ്പിഫോറ അഥവാ കണ്ണിൽ നിന്ന് സ്ഥിരമായി കണ്ണീർ വന്നു കൊണ്ടിരിക്കുക എന്നതാണ് മറ്റൊന്ന്. കണ്ണീർ ഗ്രന്ഥികളിലുണ്ടാകുന്ന കണ്ണീർ കൺകോണിൽ നിന്ന് ചെറിയ സുഷിരത്തിലൂടെ സ്വതവേ മൂക്കിലേക്ക് പോകും. ഇത് മൂക്കിലേക്ക് പോകാതെ സുഷിരത്തിൽ തടസ്സമുണ്ടാകുന്ന അവസ്ഥയാണിത്.
നവജാത ശിശുക്കൾക്ക് കണ്ണിൽ നിന്നുള്ള വെള്ളമൊഴുക്കുണ്ടെങ്കിൽ നേത്രരോഗ വിദഗ്ധനെ കണ്ട് കൺകോണുകളിൽ മസാജ് ചെയ്തു കൊടുത്താൽ ചില അവസരങ്ങളിൽ ഇത് മാറാറുണ്ട്.
വളരെ അപൂർവമായി കുട്ടികൾക്ക് ജന്മനാ തിമിരം, ഗ്ലൂക്കോമ എന്നിവ കാണാറുണ്ട്. കാഴ്ച മങ്ങലുണ്ടെന്ന് സംശയം വന്നാലുടനെ നേത്രരോഗ വിദഗ്ധരെകൊണ്ട് പരിഹാരം തേടാം.
ആരോഗ്യഗരമായ ഭക്ഷണശീലം കുട്ടികൾക്ക് എങ്ങനെ പകർന്ന് നൽകാം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.