Sections

ആരോഗ്യഗരമായ ഭക്ഷണശീലം കുട്ടികൾക്ക് എങ്ങനെ പകർന്ന് നൽകാം

Thursday, May 02, 2024
Reported By Soumya
Healthy Eating Habitin Children

കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മടിയാണെന്ന് എല്ലാവർക്കും അറിയാം. ആരോഗ്യകരമായ ഒരു ഭക്ഷണശീലം കുട്ടികൾക്ക് പകർന്നുനൽകാൻ എപ്പോഴും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ പ്രായത്തിനനുസരിച്ച് അവർക്ക് ശരിയായ ഭക്ഷണം വേണം നൽകാൻ. മാത്രമല്ല, ഭക്ഷണം ശരിയായ സമയത്താണ് കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാനും അമ്മമാർക്ക് കഴിയണം.

  • എല്ലാവർക്കും നൽകുന്ന ഭക്ഷണം തന്നെ കുട്ടിക്കും കൊടുക്കുക. രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കാപ്പിയോ കൊടുക്കുന്നതിന് പകരം അര ഗ്ലാസ് പാൽ കൊടുക്കാവുന്നതാണ്.
  • 40 ശതമാനം കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാറില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികളിൽ രോഗപ്രതിരോധശക്തിയും കണക്കു കൂട്ടുന്നതിനും ഏകാഗ്രതയ്ക്കും ഉള്ള കഴിവു കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
  • പ്രഭാതഭക്ഷണം ദോശയോ, ഇഡ്ഡലിയോ, പുട്ടോ, ഏത്തപ്പഴമോ എന്നിവ കൊടുക്കാം. അവയോടൊപ്പം കടലക്കറിയോ, മുട്ടയോ, സാമ്പാറോ കൊടുത്താൽ പോഷകസമൃദ്ധമായി.
  • സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പ്രഭാതഭക്ഷണം തന്നെ ഉച്ച ഭക്ഷണമായി കൊടുത്തു വിടരുത്. ദിവസവും ഒരു ഇലക്കറിയെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കണം. ദിവസവും ഒരു മുട്ട ഉൾപ്പെടുത്താം. പച്ചക്കറികൾ ആകർഷകമായി പാചകം ചെയ്യുന്നതും വിളമ്പുന്നതും കുട്ടികൾ ഇഷ്ടപെടും.
  • കുട്ടികൾക്ക് ഇടനേരങ്ങളിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കൊടുത്തു ശീലിപ്പിക്കരുത്. ഇടവേളകളിലും നാലുമണിക്കും അണ്ടിപരിപ്പോ ഈന്തപ്പഴമോ പഴങ്ങളോ നൽകാവുന്നതാണ്.
  • മറ്റു ചിലരാകട്ടെ മൊബൈൽ ഫോൺ, ടിവി, ഐ പാഡ് എന്നിവ കാണിച്ചും കൈയിൽ കൊടുത്തും നേർച്ച പോലെ ആഹാരം നൽകും. ആഹാരം നൽകുമ്പോൾ കുഞ്ഞിനോട് അതിനെപ്പറ്റി സംസാരിക്കുകയും അത് കഴിക്കുവാൻ പ്രേരിപ്പിക്കുകയും നല്ല ശീലങ്ങൾ പഠിപ്പിക്കുകയും ചെയ്യണം. ആഹാരം ഉരുട്ടി വയ്ക്കുക. ആകർഷണമായി അലങ്കരിക്കുക, ആവശ്യത്തിന് മാത്രം വിളമ്പി, പ്ലേറ്റ് കാലിയാകുമ്പോൾ കുഞ്ഞിനെ അഭിനന്ദിച്ച് മുമ്പോട്ടു പോകുക. കുറെയധികം വിളമ്പി, പാഴാക്കി, അടിപിടിയിൽ അവസാനിപ്പിക്കാതിരിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.