Sections

ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Saturday, Mar 23, 2024
Reported By Soumya
Business Tips

ബിസിനസ്സിലേക്ക് ഇറങ്ങുന്നതിനു മുൻപ് ബിസിനസ് ചെയ്യുന്ന ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ചിലർ ബിസിനസിന് വേണ്ടി പല ഐഡിയകളും കണ്ടെത്തി അതിനു വേണ്ടി തയ്യാറാകുന്നുണ്ടെങ്കിലും ബിസിനസ് സക്സ്സായിയി കാണുന്നില്ല. അതിനുള്ള കാരണം എന്താണെന്ന് പരിശോധിക്കുമ്പോഴാണ് നിങ്ങൾ ചെയ്ത പ്രോസസ് കറക്റ്റല്ല എന്ന് മനസ്സിലാകുന്നത്. ബിസിനസിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപേ ചെയ്യേണ്ട ചില പ്രോസസുകളുണ്ട്. അതിനനുസരിച്ചാണ് നിങ്ങൾ പോകേണ്ടത് അല്ലെങ്കിൽ ആ ബിസിനസ് മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കില്ല. ചിലപ്പോൾ ആദ്യമൊക്കെ ചെറിയ വിജയം ഉണ്ടാകും എങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ അത് നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ എത്തണമെന്നില്ല.

  • എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് അതിനെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കുക. ബിസിനസിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുൻപ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം കണ്ടെത്തുക. എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല. ഒരു ഉദാഹരണമായി ഒരു സ്ഥലത്ത് ഒരാൾ വിജയകരമായി ഒരു ബിസിനസ് നടത്തുന്നു അത് കണ്ടുകൊണ്ട് അതുപോലെ ഒരു ബിസിനസ് ചെയ്യാൻ ശ്രമിച്ചു കഴിഞ്ഞാൽ അത് പരാജയമായിരിക്കും. അതിന് കാരണം നിങ്ങളുടെ കഴിവെന്താണെന്ന് തിരിച്ചറിയാത്തത് കൊണ്ടാണ്. ആ ബിസിനസ്സ് നിങ്ങൾക്ക് അനുയോജ്യമായതായിരിക്കില്ല. അതുകൊണ്ട് ആദ്യം നിങ്ങൾക്ക് അനുയോജ്യമായ കാര്യം കണ്ടെത്തുക.
  • നിങ്ങൾ തയ്യാറാക്കിയ ലിസ്റ്റ് ശ്രദ്ധിച്ചു കഴിഞ്ഞാൽ മനസ്സിലാക്കുന്ന കാര്യം ആഗ്രഹങ്ങൾ ആയിരിക്കും ആദ്യം എഴുതുക. ആഗ്രഹങ്ങളല്ല നിങ്ങളുടെ ലക്ഷ്യങ്ങൾ, ആഗ്രഹവും ലക്ഷവും തമ്മിൽവളരെ വ്യത്യാസമുണ്ട്. ആഗ്രഹങ്ങൾ എന്ന് പറഞ്ഞാൽ തനിക്ക് ഇന്നതാകണം സിനിമാനടനാകണം അല്ലെങ്കിൽ വലിയ കോടീശ്വരനാകണം ഇതൊക്കെ ആയിരിക്കും ആഗ്രഹങ്ങൾ. എന്നാൽ ലക്ഷ്യങ്ങൾ അങ്ങനെയല്ല ആഗ്രഹങ്ങളെ ലക്ഷ്യങ്ങളായി ക്രോഡീകരിക്കാൻ നിങ്ങൾക്ക് കഴിയണം. ഇത്ര വർഷത്തിനുള്ളിൽ ഞാൻ കോടീശ്വരൻ ആകുന്നു അല്ലെങ്കിൽ 100 കോടി സമ്പാദിക്കുന്നു എന്ന് വ്യക്തമായ ലക്ഷ്യങ്ങളിലേക്ക് എത്തുക. ആഗ്രഹങ്ങൾ വെറും പറഞ്ഞു പോകൽ മാത്രമാണ് എന്നാൽ ലക്ഷ്യങ്ങൾ ഇന്ന സമയത്ത് ഞാൻ ഇന്നതായി മാറും എന്ന വ്യക്തമായി പറയുന്നതായിരിക്കണം ലക്ഷ്യങ്ങൾ. അങ്ങനെ ആഗ്രഹങ്ങളിൽ നിന്നും മാറ്റി അത് ലക്ഷ്യങ്ങളിലേക്ക് കൊണ്ടെത്തിക്കുക.
  • ആ ലക്ഷ്യങ്ങൾക്ക് വേണ്ടി കാലാവധി നിശ്ചയിക്കുക. ഒരു കാര്യവും വേഗത്തിൽ നേടാൻ സാധിക്കില്ല. അതിന് അതിന്റേതായ സമയം കൊടുക്കുക. ശരീരത്തിൽ നല്ല മസില് വരണമെങ്കിൽ പെട്ടെന്ന് ഒരു ദിവസം രണ്ടു ദിവസം ഉള്ള വർക്ക് ഔട്ട് കൊണ്ട് അത് സാധിക്കില്ല അതിന്റേതായ സമയം എടുത്ത് വർക്ക് ചെയ്താൽ മാത്രമേ സാധിക്കുകയുള്ളൂ. അതുപോലെതന്നെ ബിസിനസ് ഒറ്റ നിമിഷം കൊണ്ട് വലുതാക്കാൻ സാധിക്കില്ല അതിന്റേതായ സമയമുണ്ട് അതുപോലെ അതിനെ അതിന്റെതായ പ്രയത്നവും ആവശ്യമാണ്.
  • ഈ ലക്ഷ്യങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്ന് കണ്ടുപിടിച്ചു വയ്ക്കുക.പിന്നെ ബിസിനസ് ചെയ്യുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വെല്ലുവിളി എന്തൊക്കെയാണെന്ന് പ്രായോഗികമായ മുന്നൊരുക്കങ്ങൾ ചെയ്യുന്നത് വളരെ നല്ലതായിരിക്കും. നിങ്ങൾക്കറിയാവുന്ന തടസ്സങ്ങൾ എന്തൊക്കെയാണെന്നും അതിന് എന്തൊക്കെ പ്രതിവിധികൾ ചെയ്യാമെന്നും കണ്ടെത്തി വയ്ക്കുന്നത് ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ എളുപ്പമാക്കും.
  • എന്താണ് നിങ്ങളുടെ ബിസിനസ് അതിന് അനുയോജ്യമായ സ്വഭാവം കൊണ്ടു വരിക. തീർച്ചയായും ബിസിനസിനെ നിങ്ങളുടെ സ്വഭാവവും ശീലവുമായി ബന്ധമുണ്ട്. നിങ്ങൾ ചെയ്യുന്ന ബിസിനസിന് അനുയോജ്യമായ ശീലമായിരിക്കണം നിങ്ങൾക്ക് ഉണ്ടാകേണ്ടത്. ഉദാഹരണമായി രാവിലെ പാൽ ബിസിനസ് ചെയ്യുന്ന ഒരാൾ അയാൾക്ക് അതിരാവിലെ എണീക്കുന്ന ശീലമില്ല എങ്കിൽ അയാൾക്ക് ഒരിക്കലും പാൽ ബിസിനസ്സിൽ വിജയിക്കാൻ സാധിക്കില്ല. ഇതുപോലെ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന ബിസിനസ് അതിന് അനുയോജ്യമായ ശീലങ്ങൾ കൊണ്ടുവരിക. കസ്റ്റമറുമായി നല്ല ബന്ധം ഉണ്ടാക്കുക സ്റ്റാഫുകളുമായി നല്ല രീതിയിൽ മുന്നോട്ട് പോവുക ഇതൊക്കെ ബിസിനസ്സിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മുൻകോപം കൊണ്ടാണ് നിങ്ങൾ നടക്കുന്നതെങ്കിൽ ബിസിനസിൽ ഒരിക്കലും വിജയിക്കില്ല. ദേഷ്യമുള്ള സ്വഭാവം മാറ്റി തന്റെ ബിസിനസിന് അനുയോജ്യമായ സ്വഭാവം കൊണ്ടുവരിക എന്നത് വളരെ പ്രധാനമാണ്.
  • സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക തന്റെ ബിസിനസ് ശീലങ്ങൾ കൊണ്ടുവരുന്നത് പോലെ തന്നെയാണ് സാമ്പത്തികമായി ചെലവഴിക്കുന്ന സ്വഭാവം അത് ബിസിനസിന് അനുയോജ്യമായ രീതിയിൽ കൊണ്ടുവരിക. മറ്റുള്ളവരെ നോക്കിയല്ല ചെയ്യേണ്ടത് നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ സാമ്പത്തിക ശീലങ്ങൾ കൊണ്ടുവരിക.
  • സമയത്തെ നിങ്ങൾക്ക് അനുയോജ്യമായി മാറ്റുക. അനുയോജ്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് സമയം ചെലവഴിക്കേണ്ടത്. എല്ലാ കാര്യങ്ങളും നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ രീതിയിൽ കൊണ്ടുവരിക എന്ന് പറയുമ്പോൾ ബിസിനസ്സിനാണ് കൂടുതൽ സമയം കൊടുക്കേണ്ടത്. നിങ്ങൾ അതിന് പകരം ബിസിനസിന് വേണ്ടി ലക്ഷ്യം വച്ചു പക്ഷേ സമയം ചെലവഴിക്കുന്നതൊക്കെ മറ്റു പല കാര്യങ്ങളിൽ രാഷ്ട്രീയ കാര്യങ്ങളിൽ അല്ലെങ്കിൽ വെറുതെ മൊബൈലിൽ കണ്ട സമയം കളയുകയോ ആണെങ്കിൽ ബിസിനസ് വളരില്ല.
  • ആക്ഷൻ പ്ലാൻ തയ്യാറാക്കുക. ഓരോ ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെ പ്രവർത്തികൾ ചെയ്ത പൂർത്തിയാക്കാൻ എന്നുള്ളതിനെ കുറിച്ച് തയ്യാറാക്കുകയും അതിനെ കുറിച്ചുള്ള വിലയിരുത്തൽ നടത്തുകയും ചെയ്തുകൊണ്ടിരിക്കുക. ബിസിനസിന് വേണ്ടി പല കാര്യങ്ങളും നിങ്ങൾ ചെയ്യുമെങ്കിലും ഓരോ ദിവസവും വ്യക്തമായി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല.
  • എല്ലാദിവസവും അതിനുവേണ്ടി പ്രവർത്തിക്കുക. ബിസിനസിനെയും അതിന്റെ വളർച്ചയും സ്വപ്നം കണ്ടതുകൊണ്ട് മാത്രം കാര്യമില്ല അതിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാകണം. അതിനു വേണ്ട സ്റ്റെപ്പുകൾ നിങ്ങൾ ചെയ്യണം. ആക്ഷൻ പദ്ധതികൾ എഴുതി വച്ചാൽ മാത്രം പോരാ അതിന് അനുയോജ്യമായ പ്രവർത്തി ചെയ്യാൻ തയ്യാറാകണം.

ഇത്രയും കാര്യങ്ങൾ ചെയ്തതിനുശേഷം ആണ് ബിസിനസിലേക്ക് ഇറങ്ങേണ്ടത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ബിസിനസിനെ ഒരു പരിധിവരെ വിജയമായി മുന്നോട്ടു കൊണ്ടുപോകാൻ തീർച്ചയായും സാധിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.