Sections

ഒരു ബിസിനസുകാരൻ കസ്റ്റമറോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

Friday, Apr 07, 2023
Reported By Admin
business guide series

ഒരു ബിസിനസുകാരൻ കസ്റ്റമറോട് ഇടപെടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം


ഒരു ബിസിനസ്സിൽ കസ്റ്റമറിന്റെ പ്രാധാന്യം വളരെയേറെയാണ്. കസ്റ്റമറിന് തൃപ്തികരമായ പ്രോഡക്റ്റ് അല്ലെങ്കിൽ സർവ്വീസ് വിതരണം ചെയ്യൽ ആണല്ലോ ബിസിനസുകാരന്റെ ധർമ്മം. ഒരു കസ്റ്റമറിന്റെ സംതൃപ്തിക്ക്, നാം നിൽക്കുന്ന പ്രോഡക്റ്റ് പോലെതന്നെ പ്രധാനപ്പെട്ടതാണ് ആ കസ്റ്റമറുമായുള്ള റിലേഷൻഷിപ്പ്. നമ്മുടെ ബിസിനസ് വർദ്ധിപ്പിക്കാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ റിലേഷൻഷിപ്പ്. നമ്മുടെ ബിസിനസിന്റെ 50 ശതമാനം നടക്കുന്നത് ഈ റിലേഷൻഷിപ്പ് കാരണമാണ്. അതുകൊണ്ടുതന്നെ റിലേഷിപ്പ് വർദ്ധിപ്പിക്കുവാൻ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കസ്റ്റമറോട് സംസാരിക്കുമ്പോൾ അവരുടെ താല്പര്യങ്ങൾ മനസ്സിലാക്കുക എന്നുള്ളതാണ്. ഒരിക്കൽ പോലും നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും കസ്റ്റമറുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കരുത്.

ഒരു ഉദാഹരണം നോക്കാം. ഒരിക്കൽ രണ്ടു കൂട്ടുകാർ മീൻ പിടിക്കാൻ വേണ്ടി പോയി. അതിൽ ഒരാൾക്ക് സാൻവിച്ച് വളരെ പ്രധാനപ്പെട്ട ആഹാരം ആയിരുന്നു. അതുകൊണ്ട് അയാൾ മീൻ പിടിക്കുവാൻ വേണ്ടി തന്റെ ഇഷ്ടപ്രണമായ സാൻവിച്ച് ചൂണ്ടയിൽ കൊളുത്തി, എന്നാൽ മറ്റെയാളോ, മണ്ണിരയെ പിടിച്ച് ചൂണ്ടയിൽ കൊളുത്തി മീൻ പിടിക്കാൻ ശ്രമിച്ചു. മണ്ണിര ചൂണ്ടയിൽ കൊളുത്തിയ ആൾക്ക് ധാരാളം മീൻ ലഭിക്കുകയും എന്നാൽ സാൻവിച്ച് ചൂണ്ടയിൽ കൊളുത്തി ആൾക്ക് ഒന്നും തന്നെ ലഭിക്കുകയുണ്ടായില്ല. ഇതുപോലെതന്നെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കസ്റ്റമറോട് സംസാരിച്ചാൽ, അത് ചിലപ്പോൾ നമ്മുടെ ബിസിനസിനെ ദോഷകരമായി ബാധിക്കും. നാം സംസാരിക്കേണ്ടത് കസ്റ്റമറിന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി വേണം. കാരണം കസ്റ്റമർ ആണ് രാജാവ്. ചില ബിസിനസുകാർ മനപ്പൂർവ്വമല്ലെങ്കിൽ പോലും, സംസാരിക്കുമ്പോൾ തങ്ങളുടെ രാഷ്ട്രീയം, മതം അല്ലെങ്കിൽ മറ്റു പൊതുവിജ്ഞാനം കസ്റ്റമേഴ്സിനെ ധരിപ്പിക്കുന്നതിന് ശ്രമിക്കാറുണ്ട്. എന്നാൽ ഇത് കസ്റ്റമറിന് ഇഷ്ടക്കേട് ഉണ്ടാകുന്നു എന്ന് പോലും അവർ ശ്രദ്ധിക്കാറില്ല. ഇത്തരം പ്രവണതകൾ കച്ചവടത്തെ മോശമായി ബാധിക്കുന്നുവെങ്കിൽ അത് ഒഴിവാക്കുന്നതാണ് ബുദ്ധി, കാരണം ഒരു കച്ചവടക്കാരന്റെ ധർമ്മം തന്റെ കസ്റ്റമറിന് നല്ല പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് നല്കുകഎന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.