- Trending Now:
വിജയിച്ച ബിസിനസുകാരുടെ ശ്രദ്ധ സ്വാഭാവികമായും അവരുടെ ബിസിനസ്സിൽ മാത്രമായിക്കും. ഒരു ബിസിനസുകാരൻ തന്റെ ബിസിനസ് ലക്ഷ്യത്തിന് യോജിച്ച ശ്രദ്ധ അത്യാവശ്യമാണ്. ഭഗവത്ഗീതയിൽ പറയുന്നു ശ്രദ്ധാവാൻ ലഭതെ ജ്ഞാനം. നാം എന്താണ് ശ്രദ്ധിക്കുന്നത് അതിനനുസരിച്ചുള്ള ജ്ഞാനം നമുക്ക് ലഭിക്കുമെന്ന് അർത്ഥം. സജ്ഞാനം ശ്രദ്ധിച്ചാൽ സജ്ഞാനം ലഭിക്കും, അതല്ല നമ്മുടെ ശ്രദ്ധ നമ്മുടെ ലക്ഷ്യത്തിനോട് യോജിച്ച തരത്തിൽ അല്ല എങ്കിൽ നമ്മുടെ ബിസിനസിന് യാതൊരുവിധ ഗുണവും ഉണ്ടാവുകയില്ല.
വിജയത്തിനായി കുറുക്കുവഴികള്... Read More
ഉദാഹരണമായി ബേക്കറി ബിസിനസ് നടത്തുന്ന ഒരാൾ കൂടുതൽ സമയവും ബേക്കറി ബിസിനസ് ഗുണകരമായ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്, വായിക്കേണ്ടത്, ചിന്തിക്കേണ്ടത്. ബേക്കറി ബിസിനസ് എങ്ങനെ വർദ്ധിപ്പിക്കാം, പ്രോഡക്റ്റ് ഏതൊക്കെയാണ്, കസ്റ്റമറിന്റെ താല്പര്യം എന്തൊക്കെയാണ് ഇങ്ങനെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം. അതിനുപകരം സമകാലിക രാഷ്ട്രീയം, മറ്റുള്ളവരുടെ കുറ്റങ്ങൾ സിനിമ ഗ്ലോസിപ്പുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നമ്മുടെ പരിപൂർണ്ണ ശ്രദ്ധ എങ്കിൽ അത് നമ്മുടെ ബിസിനസിനെ ഒരുതരത്തിലും സഹായിക്കുകയില്ല. അതിനാൽ നമ്മുടെ ശ്രദ്ധ പൂർണമായി ബിസിനസിന് ഗുണകരമായ കാര്യങ്ങളിൽമാത്രമാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.