Sections

നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും സ്റ്റാഫുകൾ കൊഴിഞ്ഞുപോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Tuesday, Oct 31, 2023
Reported By Soumya
Staff Dropout

ബിസിനസുകാർ അനുഭവിക്കുന്ന വലിയ ഒരു പ്രശ്നമാണ് സ്റ്റാഫുകൾ കൊഴിഞ്ഞു പോകുന്നത്. ചിലപ്പോൾ ആരംഭത്തിൽ കഴിവുള്ള പലരെയും നിങ്ങളുടെ ബിസിനസിലേക്ക് ആകർഷിക്കാൻ കഴിയുമെങ്കിലും. പലപ്പോഴും അവരെ നിലനിർത്തുവാൻ സാധിക്കുന്നില്ല. നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും സ്റ്റാഫുകൾ കൊഴിഞ്ഞു പോകാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നിങ്ങൾ തൊഴിലാളികൾക്ക് മുകളിൽ അല്ലെങ്കിൽ അതിനനുസരിച്ച് പോസ്റ്റിൽ നിയമിക്കുന്ന ആൾ വളരെ കറക്റ്റ് ആയിട്ടുള്ള ഒരാളായിരിക്കണം.
  • തൊഴിലാളികളെ നിയന്ത്രിക്കുന്ന ആളിന് വൈദഗ്ധ്യം ഇല്ലെങ്കിൽ തൊഴിലാളികൾ പിരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. സ്ഥാപനത്തിന്റെ ശക്തി എന്ന് പറയുന്നത് തൊഴിലാളികളാണ് അവരെ നിയന്ത്രിക്കാൻ കഴിയുന്നവരായിരിക്കണം അവിടത്തെ മേലേധികാരികൾ. അങ്ങനെയുള്ള മേലധികാരികൾ ഇല്ലെങ്കിൽ അ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.
  • സ്ഥാപനത്തിന് സ്ഥിരതയുണ്ടാകണം. ജോലിക്കും സ്ഥാപനത്തിനും വീക്ഷണം സൃഷ്ടിക്കേണ്ടതുണ്ട്. സ്ഥിരതയില്ലാത്ത സ്ഥലത്ത് നിലനിൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
  • തൊഴിലാളികളെ പരിശീലിപ്പിക്കുക. നിങ്ങൾക്ക് തൊഴിലാളികളിൽ നിന്ന് എന്താണ് കിട്ടേണ്ടത് അതിനനുസരിച്ചുള്ള പരിശീലനങ്ങൾ കൊടുത്തിരിക്കണം. പരിശീലനം കിട്ടാത്തതിന്റെ ഭാഗമായി പല തൊഴിലാളികളും സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോകാറുണ്ട്. ചിലപ്പോൾ നിങ്ങളുടെ സ്ഥാപനത്തിലെ ജോലി അവർക്ക് അനുയോജ്യമായിരിക്കില്ല, അതിന് കാരണം പരിശീലനത്തിന്റെ കുറവ് കൊണ്ടാണ്.
  • നിങ്ങൾക്ക് വേണ്ടുന്ന തരത്തിലുള്ള പരിശീലനം തൊഴിലാളികൾക്ക് കൊടുക്കുകയും അതിന് അനുയോജ്യരാണോയെന്ന് വ്യക്തമായി നോക്കിയതിനുശേഷമാണ് തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടത്. ഇതിനു വേണ്ടിയാണ് ചില കമ്പനികളിൽ അപ്രന്റീസായി ആദ്യം തൊഴിലാളികളെ എടുക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത്.
  • നിങ്ങൾ തെരഞ്ഞെടുക്കുന്ന തൊഴിലാളികൾ അനുയോജ്യരാണ് എന്ന് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലർ ബന്ധുക്കളെയും സുഹൃത്തുക്കളെയോ ജോലിക്ക് എടുക്കാറുണ്ട് പക്ഷേ അവർ അതിന് അനുയോജ്യരാണെങ്കിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ.
  • തൊഴിലാളികൾക്ക് അർഹിക്കുന്ന ശമ്പളം കൊടുത്തില്ലെങ്കിൽ അവർ ആ സ്ഥാപനത്തിൽ തുടരാൻ സാധ്യതയില്ല. പലപ്പോഴും ബിസിനസുകാർ സ്റ്റാഫുകൾക്ക് അർഹിക്കുന്ന ശമ്പളം കൊടുക്കാൻ മടി കാണിക്കുന്നവരാണ്. ഇത് വളരെ മോശമായ ഒരു പ്രവർത്തിയാണ്. നിങ്ങൾക്ക് കിട്ടുന്നതിന്റെ ലാഭവിഹിതം സ്റ്റാഫുകൾക്ക് കൊടുക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. തൊഴിലാളികൾ ഉള്ളത് കൊണ്ടാണ് ഒരു സ്ഥാപനം നടന്നു പോകുന്നത്. അതുകൊണ്ട് തന്നെ കസ്റ്റമറോടൊപ്പം തന്നെ പ്രാധാന്യം തൊഴിലാളികൾക്കും ഉണ്ട്. കസ്റ്റമറെ ബഹുമാനിക്കുന്നത് പോലെ തന്നെ നിങ്ങളുടെ തൊഴിലാളികളെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.