Sections

ബിസിനസിന്റെ അഭിവൃദ്ധിക്ക് വേണ്ടി സെയിൽസിലെ കഴിവുകൾ എങ്ങനെ ആർജിക്കാം

Sunday, Oct 29, 2023
Reported By Soumya
Business Guide

ബിസിനസുകാരൻ ബിസിനസിന് വേണ്ടി സമ്പത്ത് മുടക്കി മാറിയിരിക്കേണ്ട ഒരാളല്ല. ഒരുപാട് കഴിവുകൾ അവന് ഉണ്ടായിരിക്കണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വില്പന എന്ന കല. വിൽപ്പന അറിയാവുന്ന ഒരാൾക്ക് മാത്രമേ ബിസിനസ് വളരെ ഭംഗിയായി ചെയ്യാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ വിൽപ്പന എന്ന കല സ്വയം ഉണ്ടാക്കി എടുക്കണം. എങ്ങനെ സെയിൽസിലെ കഴിവുകൾ നിങ്ങൾക്ക് ആർജിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • സെയിൽസ് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് മനസ്സിലാക്കി, ജീവിതത്തിൽ അഭിവൃദ്ധി നേടാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ വിൽക്കേണ്ടത് നിങ്ങളെ തന്നെയാണ് എന്ന് കാര്യം ഒരു ബിസിനസുകാരൻ ആദ്യം ഓർക്കുക.
  • ഏതൊരു അഭിവൃദ്ധിയും വില്പനയെ ആധാരമാക്കിയാണ് ഇരിക്കുന്നത്. ഇത് നിങ്ങളുടെ കഴിവുകളാകാം, നിങ്ങളുടെ സാമഗ്രികൾ ആകാം, നിങ്ങളുടെ ആശയങ്ങളാകാം ഇവയെല്ലാം വിൽക്കാൻ വേണ്ടിയിട്ടുള്ള സാധനങ്ങൾ ആണെന്ന് ബിസിനസുകാരൻ ഓർക്കുക.
  • വിൽക്കാതെ പണം ഉണ്ടാക്കുവാൻ സാധ്യമല്ല. ഈ ലളിതമായ കാര്യം ഓരോ ധനവാന്മാർക്കും അറിയാം. ദരിദ്രരായ ആൾക്കാർ ഇത് അറിയുന്നില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
  • ഈ ലോകത്തിലെ ഏതൊരു കാര്യമായാലും വില്പനയുമായി ബന്ധപ്പെട്ടതാണ് ഉദാഹരണമായി സംഗീതം, സാഹിത്യം, ആഹാരം, സാങ്കേതികവിദ്യ ഇങ്ങനെ ഏതൊരു കാര്യവും സമൃദ്ധമായ വിൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെ നിങ്ങളുടെ കഴിവോ, ഉൽപന്നമോ, സേവനങ്ങളോ എങ്ങനെ വിൽക്കണം എന്നതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
  • ഇന്നത്തെ കാലത്ത് ഉറങ്ങുമ്പോൾ പോലും ആധുനിക സാങ്കേതികവിദ്യ സഹായത്തോടുകൂടി നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കാൻ സാധിക്കുന്ന ലോകത്താണ് നിങ്ങൾ ജീവിക്കുന്നത്. അതുകൊണ്ട് വിൽപ്പനയ്ക്കായുള്ള സാങ്കേതികവിദ്യയെക്കുറിച്ച് നല്ല അവബോധം നിങ്ങൾക്ക് ഉണ്ടാകണം.
  • വിൽപ്പനയിൽ മറ്റ് പ്രധാനപ്പെട്ട ഒരു ഘടകമാണ് കമ്മ്യൂണിക്കേഷൻ സ്കിൽ. കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലാത്ത ഒരാളിനെ സംബന്ധിച്ച് വില്പന വളരെ പ്രയാസമാണ്. നിങ്ങൾക്ക് ഏതു നല്ല പ്രോഡക്റ്റ് ഉണ്ടായാലും സേവന മനോഭാവം ഉണ്ടെങ്കിലും കമ്മ്യൂണിക്കേഷൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. അതിനുവേണ്ടിയുള്ള കഴിവ് നിങ്ങൾ ആർജ്ജിച്ചിരിക്കണം.
  • സെയിൽസ് നടത്താൻ വേണ്ടി വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നിങ്ങളുടെ അപ്പിയറൻസ്.
  • സദാ ഒരു സെയിൽ വിദ്യാർത്ഥിയായിരിക്കുക. ഈ ലോകത്തിലെ മാറ്റങ്ങളും ടെക്നോളജിക്കുകളും പഠന വിധേയമാക്കുക. ഇതിനുവേണ്ടി ഒരു നിശ്ചിത സമയം ദിവസവും മാറ്റിവയ്ക്കുക.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.