Sections

നിങ്ങളുടെ സ്ഥാപനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിൽ വൃത്തിക്കുള്ള പങ്ക്

Friday, Mar 08, 2024
Reported By Soumya S
Shop Hygiene

നിങ്ങളുടെ സ്ഥാപനം മികച്ച രീതിയിൽ പ്രവർത്തിക്കുവാൻ വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. പലരും വൃത്തിയെക്കുറിച്ച് വളരെയധികം ബോധവാന്മാരല്ല എന്നത് വളരെ വിഷമകരമായ ഒരു കാര്യമാണ്. ആധുനിക കാലഘട്ടത്തിൽ കൂടുതലും പ്രൊഫഷണലിസം സൂക്ഷിക്കുന്നവരാണ്. നമ്മുടെ നാട്ടിലുള്ള പല ഷോപ്പുകളും വൃത്തിയുടെ കാര്യത്തിൽ ഇന്ന് മുന്നിലോട്ട് എത്തിയിട്ടില്ല. ഉദാഹരണമായി ചില ഹോട്ടലുകൾ, ബേക്കറികൾ, പച്ചക്കറി കടകൾ എന്നിവ വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നവരല്ല. നിങ്ങളുടെ സ്ഥാപനത്തിൽ ഏറ്റവും മികച്ച രീതിയിൽ എങ്ങനെ പ്രൊഫഷണലിസം കൊണ്ടുവരാം എന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് പ്രവർത്തിച്ചാൽ മാത്രമേ നിങ്ങൾക്ക് ബിസിനസ്സിൽ വർദ്ധനവ് ഉണ്ടാവുകയുള്ളൂ. കുറച്ചുനാൾ പരിചയത്തിന്റെ പുറത്ത് കച്ചവടം നടക്കുമെങ്കിലും അത് ദീർഘകാലം നിലനിന്നു പോകുവാനുള്ള സാധ്യത വളരെ കുറവാണ്. വൃത്തി എന്നത് നിങ്ങളുടെ ഷോപ്പിൽ നിന്നും കസ്റ്റമേഴ്സ് അകന്നു പോകുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം കൂടിയാണ്. നല്ല വൃത്തിയായി എങ്ങനെ നിങ്ങളുടെ കട സംരക്ഷിക്കുക എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • നിങ്ങളുടെ ഷോപ്പ് ആരംഭിക്കുന്നതിന് മുൻപേയോ ഇല്ലെങ്കിൽ അടയ്ക്കുന്നതിന് മുമ്പോ വൃത്തിയാക്കി വയ്ക്കുക.
  • നിങ്ങൾ വിൽക്കുന്ന പ്രോഡക്ടുകൾ നല്ല വൃത്തിയായി അടുക്കി വയ്ക്കുക. പ്രോഡക്ടുകൾ അടുക്കി വയ്ക്കുന്നതിൽ മാസത്തിൽ ഒരിക്കൽ അതിനൊരു മാറ്റവും കൊണ്ടുവരിക. എപ്പോഴും ഒരേ പോലെ തന്നെ വയ്ക്കാതെ കാഴ്ചയിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കണം. വലിയ പൈസ ചെലവില്ലാതെ കായികാധ്വാനം കൊണ്ട് തന്നെ നിങ്ങൾക്ക് അത് ചെയ്യാവുന്നതാണ്. സ്റ്റാഫുകളും നിങ്ങളും ചേർന്ന് കൊണ്ട് വ്യത്യസ്തമായ തീം ഷോപ്പിനകത്ത് കൊണ്ടുവന്ന് കഴിഞ്ഞാൽ അത് കസ്റ്റമേഴ്സിനെ ആകർഷിക്കുന്നതിന് വളരെ ഗുണം ചെയ്യും. കസ്റ്റമേഴ്സിന് മാത്രമല്ല നിങ്ങളുടെ ആത്മവിശ്വാസം വർധിക്കാനും ഇത് ഉപകരിക്കും.
  • പ്രോഡക്റ്റിന്റെ കാര്യത്തിന് 80/20 പ്രിൻസിപ്പൽ സ്വീകരിക്കുക. നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഫാസ്റ്റ് മൂവിങ് ആയിട്ടുള്ള പ്രോഡക്ടുകൾ കണ്ടെത്തി ആ പ്രോഡക്ടുകൾ കൂടുതലായി ഡിസ്പ്ലേയിൽ കൊണ്ടുവരികയും, അതുപോലെ വിൽക്കാൻ സാധ്യത കുറവുള്ള പ്രോഡക്ടുകൾ കഴിവതും എടുക്കാതിരിക്കുകയും ചെയ്യുക.
  • കൂടുതലും പ്രോഡക്ടുകൾ വാങ്ങുന്നത് ഡിസ്പ്ലേ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ പോകാത്ത പ്രോഡക്ടുകൾ നന്നായി ഡിസ്പ്ലേയിൽ വച്ചു കഴിഞ്ഞാൽ അത് വിറ്റുപോകാനുള്ള സാധ്യത കൂടുതലാണ്.
  • വാങ്ങിയ സാധനങ്ങളുടെ കവറുകളും മറ്റും ഷോപ്പിൽ തന്നെ ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. ആ വേസ്റ്റുകൾ ഇട്ടുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുക. കസ്റ്റമർ പോയി കഴിഞ്ഞതിനു ശേഷം ഇടയ്ക്ക് ഷോപ്പിനുള്ളിൽ പരിശോധിക്കുകയും അങ്ങനെ ഉള്ള വേസ്റ്റുകൾ കാണുകയാണെങ്കിൽ അത് നീക്കം ചെയ്യുവാനുള്ള ഏർപ്പാടുകൾ ഉണ്ടാക്കുകയും ചെയ്യണം.
  • പല കടകളിലും രാത്രിയോ രാവിലെയോ പ്ലാസ്റ്റിക്കുകൾ ഒന്നിച്ച് കൂട്ടി കത്തിക്കാറുണ്ട്, ഇത് വളരെ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന കാര്യമാണ് അതുമാത്രമല്ല നിയമവിരുദ്ധവുമാണ്. പ്രകൃതിക്ക് ദോശമാകുന്നത് പോലെ തന്നെ നിങ്ങൾക്കും ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ഇത് ഇടയാക്കാം. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതിനു പകരം അത് എടുത്തു കൊണ്ടുപോകുവാൻ വേണ്ടിയുള്ള സജീകരണങ്ങൾ പഞ്ചായത്തുകളും കോർപ്പറേഷനുകളിലും നടക്കുന്നുണ്ട്. ആ തരത്തിൽ തന്നെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യാൻ വേണ്ടി ശ്രമിക്കണം. കടയുടെ ഫ്രണ്ടിൽ മറ്റ് വേസ്റ്റുകൾ കൊണ്ട് കത്തിക്കുന്നത് കാണാറുണ്ട് ഇത് സ്ഥിരം ആകുമ്പോൾ അവിടെ കരിപുരണ്ട ഒരു അവസ്ഥയിലേക്ക് മാറും. ഇത് കയറിവരുന്ന കസ്റ്റമേഴ്സിന് ഒരു നെഗറ്റീവ് ഇംപ്രഷൻ ആദ്യം തന്നെ ഉണ്ടാക്കാൻ ഇടയാക്കും. അതുകൊണ്ട് തന്നെ കടയിലെ മുൻവശത്ത് വേസ്റ്റുകൾ ഒരിക്കലും കത്തിക്കരുത്.
  • വൃത്തിയുടെ കാര്യത്തിൽ കടയ്ക്ക് എന്നതുപോലെതന്നെ നിൽക്കുന്ന സ്റ്റാഫുകൾക്കും ബാധകമാണ്. അലക്കി തേച്ച് നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് നിൽക്കാൻ ശ്രമിക്കുക പുഞ്ചിരിച്ച മുഖത്തോടുകൂടി നിൽക്കുക ഇത് എല്ലാം ഒരു വൃത്തിയുടെ ഭാഗം തന്നെയാണ്.

ഇങ്ങനെ ഒരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ നിങ്ങളുടെ ബിസിനസിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.