- Trending Now:
ഇന്ത്യയിൽ പഞ്ചസാരയുടെ ഡിമാൻഡ് വർധിക്കുന്നു. ആവശ്യത്തിന് ഉല്പാദനം നടക്കുക കൂടി ചെയ്യാത്തതിനാൽ വില ഉയരുന്ന സാഹചര്യമാണുള്ളത്. വേനൽക്കാലവും, വിവാഹ സീസണും വിലവർധനവിന് പ്രധാന കാരണങ്ങളാകുന്നു. രാജ്യത്ത് പഞ്ചസാരയുടെ വില കുതിച്ചുയരുന്നു. ഉല്പാദനത്തിൽ കുറവുണ്ടായതും, ഡിമാൻഡ് വർധിച്ചതുമാണ് വില വർധനയ്ക്ക് കാരണമാവുന്നത്. വേനൽക്കാലത്ത് ശീതള പാനീയങ്ങളുടെ ഉൾപ്പെടെ ഉല്പാദനം വർധിച്ചതും പഞ്ചസാരയുടെ ഡിമാൻഡ് വർധിപ്പിച്ചു.
ആഭ്യന്തര തലത്തിൽ പഞ്ചസാരയുടെ വില വർധിച്ചത്, പഞ്ചസാര നിർമാണ കമ്പനികളുടെ ലാഭവും വർധിപ്പിച്ചിട്ടുണ്ട്. ബൽറാംപൂർചിനി, ശ്രീ രേണുക ഷുഗേഴ്സ്, ഡാൽമിയ ഭാരത് ഷുഗർ, ദ്വരികേഷ് ഷുഗർ തുടങ്ങിയവയാണ് പ്രമുഖ ഷുഗർ നിർമാണ കമ്പനികൾ. ഭക്ഷ്യവിലക്കയറ്റം വർധിക്കാൻ, പഞ്ചസാരയുടെ വിലക്കയറ്റം കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്. ആഗോള തലത്തിലുള്ള പഞ്ചസാര വിലയിലും വലിയ വർധനവാണുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പഞ്ചസാരയുടെ വില.
കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ കേരളത്തിൽ ഔട്ട്ലറ്റുകൾ തുറന്നു; എതിർത്ത് മിൽമ... Read More
രാജ്യത്തെ വിലക്കയറ്റം, ഇന്ത്യയുടെ അധിക തോതിലുള്ള പഞ്ചസാര കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. വില വർധന തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ, അധിക കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന, മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിലെ ഉല്പാദനം കുറഞ്ഞതാണ് വില വർധനവിന് പ്രധാന കാരണമെന്ന് ബോംബെ ഷുഗർ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അശോക് ജെയിൻ പറഞ്ഞു. വേനൽക്കാല സീസണിൽ ബൾക്ക് ബയിങ് നടക്കും എന്ന കണക്കു കൂട്ടലാണുള്ളത്. വരുന്ന മാസങ്ങളിലും പഞ്ചസാരയുടെ വിലയിൽ വർധനയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെപ്തംബർ 30 ന് അവസാനിച്ച മാർക്കറ്റിങ് ഇയർ കണക്കുകൾ പ്രകാരം 2022-23 കാലയളവിൽ, മഹാരാഷ്ട്ര, ഏകദേശം 10.5 മില്യൺ ടൺ പഞ്ചസാരയാണ് ഉല്പാദിപ്പിച്ചത്. 13.7 മില്യൺ ടൺ ഉല്പാദനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് പഞ്ചസാരയുടെ ഡിമാൻഡിൽ കുറവ് വന്നത്. എന്നാൽ ഈ മാർക്കറ്റിങ് ഇയറിൽ 28 മില്യൺ ടൺ എന്ന തോതിൽ റെക്കോർഡ് ഉല്പാദനത്തിലേക്കാണ് കണക്കുകൾ എത്തി നിൽക്കുന്നത്.
കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു... Read More
രാജ്യത്ത് വേനൽ കനത്തതോടെ, ശീതള പാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയവയുടെ വില്പനയിൽ വൻ വർധനവാണുള്ളത്. ഏപ്രിൽ മുതൽ ജൂൺ വരെ പൊതുവെ ഇവയുടെ വില്പന കുതിച്ചുയരാറുണ്ട്. ഈ കാലയളവിൽ വിവാഹ സീസണായതും ഡിമാൻഡ് വലിയ തോതിൽ വർധിക്കാൻ കാരണമാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.