Sections

ബിസിനസുകാർ ആരോഗ്യത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത

Wednesday, Dec 20, 2023
Reported By Soumya
Business Guide

ബിസിനസുകാരനും ആരോഗ്യവും. പല ബിസിനസുകാരും ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് ആരോഗ്യ കാര്യങ്ങൾ പൂർണ്ണമായി ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ല. എന്നാൽ മികച്ച ആരോഗ്യമുണ്ടെങ്കിൽ മാത്രമേ നന്നായി ബിസിനസ് ചെയ്യാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധ ബിസിനസുകാരൻ നൽകേണ്ടതാണ്. എന്നാൽ പലപ്പോഴും ബിസിനസുകാർക്ക് ഇത് സാധ്യമാകുന്നില്ല. അവർ സമയത്ത് ആഹാരം കഴിക്കുന്നില്ല, പോഷക സമ്പൂർണ്ണമായ ആഹാരം കഴിക്കാറില്ല, പാർട്ടികളിൽ മറ്റും മദ്യം പോലുള്ളവ ഉപയോഗിക്കേണ്ടി വരുന്നു. ബിസിനസുകാർ ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കേണ്ടതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ നോക്കുന്നത്.

  • ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കിൽ മാത്രമേ നാം ഉള്ളു. അതുകൊണ്ട് തന്നെ ഒരു ബിസിനസുകാരൻ പ്രാഥമിക ശ്രദ്ധ നൽകേണ്ടത് സ്വന്തം ശരീരത്തിനാണ്. നല്ല ആരോഗ്യത്തിന് ആവശ്യമായ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കുക.
  • ആഹാരം കഴിയുന്നത്ര വീട്ടിലെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അതിനുവേണ്ടി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുകയും, അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യണം.
  • പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുക. ശരീരത്തിന് അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കാൻ വേണ്ടി ശ്രദ്ധിക്കുക.
  • ദിവസവും അരമണിക്കൂർ എക്സർസൈസ് നിർബന്ധം ചെയ്യുക. ഇത് ബുദ്ധിമുട്ടായി ബിസിനസ്സുകാർക്ക് തോന്നുമെങ്കിലും വ്യായാമവും ആഹാരവുമാണ് ആരോഗ്യകാര്യത്തിലെ പ്രധാനി. അതുകൊണ്ട് അതിനുവേണ്ടി സമയം മാറ്റിവയ്ക്കുക.
  • അനാവശ്യമായ കൂട്ടുകെട്ടുകൾ ഒഴിവാക്കുക. ആൾക്കാരുമായി കൂട്ടുകൂടാൻ വേണ്ടി മദ്യപിക്കേണ്ടിവരുന്ന ബിസിനസുകാരുണ്ട്. ഇത് നല്ല ഒരു ശീലമല്ല. നിങ്ങൾ മികച്ച ഒരു ബിസിനസുകാരനാണെന്ന് സ്വയം ഒരു ആത്മവിശ്വാസം ഉണ്ടാക്കുകയും, അതോടൊപ്പം നല്ല നിലവാരമുള്ള ആളുകളോടൊപ്പം ആണ് സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കേണ്ടത്. നിരന്തരമായ മദ്യപാനം ബിസിനസിനെയും നിങ്ങളെയും ഒരുപോലെ നശിപ്പിക്കും.
  • ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം വ്യായാമ എന്നിവ മികച്ച ഒരു അച്ചടക്കം ജീവിതത്തിൽ സൃഷ്ടിക്കും. ഈ അച്ചടക്ക സ്വഭാവം നിങ്ങളെ ഒരു മികച്ച ബിസിനസുകാരൻ ആക്കി മാറ്റും.
  • സമയത്ത് തന്നെ ആഹാരം കഴിക്കാൻ വേണ്ടി കഴിവതും ശ്രമിക്കുക. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെങ്കിലും കഴിവതും സമയത്ത് തന്നെ ആഹാരം കഴിക്കാൻ വേണ്ടി ശ്രമിക്കുക.
  • ഡോക്ടറുടെ അടുത്തോ ഡയറ്റീഷൻ നിന്നോ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കി അത് അനുസരിച്ച് തന്നെ മുന്നോട്ടു പോകുക. ആരുടെയെങ്കിലും അഭിപ്രായത്തിന് അനുസരിച്ച് ഡയറ്റ് എടുക്കുന്നതിനേക്കാൾ ഇത്തരത്തിലുള്ള ഡയറ്റുകൾ എടുക്കുന്നതാണ് നല്ലത്. ഓരോ ശരീരത്തിനും ഓരോ രീതിയിലാണ് ഡയറ്റുകൾ ആവശ്യം. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം എടുക്കുക.
  • ചെറിയ അസുഖങ്ങൾ വന്നു കഴിഞ്ഞാൽ തന്നെ ചികിത്സ തേടുക. പലപ്പോഴും ബിസിനസുകാർ സമയമില്ലാത്തതിനാൽ ചെറിയ അസുഖങ്ങൾ കാര്യമാക്കാതെ മുമ്പോട്ട് പോകാറാണ് പതിവ്. ഈ ചെറിയ അസുഖങ്ങൾ ആകും പിന്നീട് വലിയ മാരക രോഗങ്ങളായി മാറുന്നത്. അതുകൊണ്ട് തന്നെ ശരീരസംരക്ഷണത്തിന്റെ ഭാഗമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ തന്നെ ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക. അതിന്റെ പരിഹാരങ്ങളും ഉടൻതന്നെ ചെയ്യുക.

ഇത്രയും കാര്യങ്ങൾ ഒരു ബിസിനസുകാരൻ സ്വന്തം ശരീരസംരക്ഷണത്തിനുവേണ്ടി തീർച്ചയായും പാലിച്ചിരിക്കണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.