Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; ഇന്ന് 1,920 രൂപ കുറഞ്ഞു

Friday, Feb 13, 2026
Reported By Admin
Gold Price Falls Sharply in Kerala, Down ₹1,920 Today

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 1,920 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,240 രൂപയിലേക്ക് താഴ്ന്നു. ഇന്നലെയും സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. 880 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്നലെ സംഭവിച്ചത്.

നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിനം തന്നെ വില ഇടിഞ്ഞ് 1,07,920 രൂപയിലേക്ക് താഴ്ന്നുവെങ്കിലും പിന്നീടുള്ള രണ്ട് ദിനം കൊണ്ട് വീണ്ടും വില ഉയർന്നിരുന്നു. ഫെബ്രുവരി നാലിന് 1,17,720 രൂപയിലേക്ക് ഉയർന്ന സ്വർണം പിന്നീടുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.