Sections

വത്തിക്കാൻ സിറ്റിയിലേക്ക് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകൾ കൈമാറി

Friday, Feb 13, 2026
Reported By Admin
TVS Delivers iQube Electric Scooters to Vatican City

റോം, ഇറ്റലി:ലോകത്തെ മുൻനിര ഇരുചക്ര-മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനിയും എക്സലൻഷ്യയും ചേർന്ന് വത്തിക്കാൻ സിറ്റി ഗവർണറേറ്റിന് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകൾ കൈമാറി. പരിസ്ഥിതി സൗഹൃദവും ഉത്തരവാദിത്തമുള്ളതുമായ യാത്രാസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് 2026 ഫെബ്രുവരി 5ന് സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ സ്കൂട്ടറുകൾ കൈമാറിയത്.

ടിവിഎസ് മോട്ടോർ ഇറ്റലിയും എക്സലൻഷ്യയും ചേർന്നുള്ള ഈ സംരംഭം വത്തിക്കാൻ സിറ്റി ഇതിനകം നടപ്പിലാക്കിവരുന്ന പരിസ്ഥിതി സൗഹൃദ മാറ്റങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ്. നവീനതയ്ക്കും സുസ്ഥിരതയ്ക്കും മുൻഗണന നൽകുന്ന പദ്ധതികളിൽ വത്തിക്കാൻ സിറ്റിയും എക്സലൻഷ്യയും നേരത്തെ തന്നെ പങ്കാളികളാണ്.

വത്തിക്കാൻ പോലുള്ള ഒരു സവിശേഷ സ്ഥലത്തെ ദൈനംദിന ആവശ്യങ്ങൾക്കായി, ഒട്ടും മലിനീകരണം പുറന്തള്ളുന്നില്ലെന്ന് ഉറപ്പാക്കുന്ന വാഹനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇക്കോ മോഡിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ടിവിഎസ് ഐക്യൂബ് സ്കൂട്ടറുകൾ സ്മാർട്ട്കണക്റ്റ് സംവിധാനത്തിലൂടെ മികച്ച കണക്റ്റിവിറ്റിയും നൽകുന്നു.

വത്തിക്കാൻ പോലുള്ള ഒരു വിശിഷ്ടമായ സ്ഥലത്ത് ടിവിഎസ് ഐക്യൂബ് വിന്യസിക്കുന്നത് നഗരങ്ങളിലെ വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിൻറെ തെളിവാണെന്ന് ടിവിഎസ് മോട്ടോർ ഇറ്റലി ജനറൽ മാനേജർ ജിയോവാനി നോട്ടർബാർട്ടോലോ ഡി ഫർണാരി പറഞ്ഞു.

വത്തിക്കാൻ സിറ്റിയുമായുള്ള ഈ പങ്കാളിത്തം അതീവ പ്രാധാന്യമുള്ള നഗര-സ്ഥാപന സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിശ്വസനീയമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് എക്സലൻഷ്യ സ്ഥാപകനും ഉടമയുമായ ജിയോവാനി സാപ്പിയ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.