- Trending Now:
കൊച്ചി: എൻഹാൻസ്ഡ് വാല്യു ഇൻഡെക്സിൽ ഉൾപ്പെട്ട ഓഹരികളിൽ നിക്ഷേപിച്ചു ദീർഘകാല മൂലധന നേട്ടം കൈവരിക്കാൻ വഴിയൊരുക്കുന്ന ടാറ്റാ എഐഎ ലൈഫ് എൻഹാൻസ്ഡ് വാല്യു ഇൻഡക്സ് ഫണ്ട്, ടാറ്റാ എഐഎ ലൈഫ് എൻഹാൻസ്ഡ് വാല്യു ഇൻഡെക്സ് പെൻഷൻ ഫണ്ട് എന്നിവയുടെ ന്യൂ ഫണ്ട് ഓഫർ ഫെബ്രുവരി 16 വരെ നടത്തും.
സുതാര്യമായ ഇൻഡെക്സ് മാതൃകയിലൂടെ തെരഞ്ഞെടുത്ത 50 കമ്പനികളിലായിരിക്കും ടാറ്റാ എഐഎ ലൈഫ് എൻഹാൻസ്ഡ് വാല്യു ഇൻഡെക്സ് ഫണ്ട് നിക്ഷേപിക്കുക. കുട്ടികളുടെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യൽ, ആസ്തികൾ കെട്ടിപ്പടുക്കൽ, ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്ക്ക് ഉചിതമായ പദ്ധതിയാണിത്. ആശങ്കകളില്ലാത്ത റിട്ടയർമെൻറ് ആസൂത്രണം ചെയ്യുന്നവർക്ക് ഉചിതമായ പദ്ധതിയാണ് ടാറ്റാ എഐഎ ലൈഫ് എൻഹാൻസ്ഡ് വാല്യു ഇൻഡെക്സ് പെൻഷൻ ഫണ്ട്.
ബിഎസ്ഇ 500 എൻഹാൻസ്ഡ് വാല്യു 50 കസ്റ്റമൈസ്ഡ് ഇൻഡെക്സ് ആയിരിക്കും ഈ ഫണ്ടുകളുടെ അടിസ്ഥാന സൂചിക. പദ്ധതി നിക്ഷേപങ്ങളുടെ 70-100 ശതമാനം ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലുമാകും നടത്തുക. 0-30 ശതമാനം കാഷ്, മണി മാർക്കറ്റ് പദ്ധതികളിൽ നിക്ഷേപിക്കും.
ക്ഷമയോടു കൂടിയ നിക്ഷേപങ്ങൾക്ക് കാലക്രമേണ മികച്ച നേട്ടം നൽകുന്നവയാണ് ഓഹരി വിപണിയെന്ന് ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ ഹർഷദ് പട്ടേൽ ചൂണ്ടിക്കാട്ടി. ഓഹരികൾ തെരഞ്ഞെടുക്കുന്നതിലും വിപണിയിലെ സമയം തെരഞ്ഞെടുക്കുന്നതിലും പല നിക്ഷേപകരും ബുദ്ധിമുട്ടുന്നുണ്ട്. ഇവയെല്ലാം ലളിതമാക്കുന്ന രീതിയിലാണ് തങ്ങളുടെ എൻഹാൻസ്ഡ് വാല്യു ഇൻഡെക്സിൻറെ രീതികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.