Sections

കുട്ടികളുടെ ആരോഗ്യത്തിലും ആത്മവിശ്വാസത്തിലും വ്യായാമത്തിനുള്ള പങ്ക്

Wednesday, Dec 27, 2023
Reported By Soumya
Children Health

മാറിയ കാലത്ത് മൈതാനങ്ങളും വീട്ടുമുറ്റങ്ങളും ഇല്ലാതായത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കളികൾക്കുള്ള അവസരം കുറഞ്ഞതിനാൽ കുട്ടികളും വ്യായാമത്തിൽ ഏർപ്പെടേണ്ടതുണ്ട്. സ്ഥിരമായ വ്യായാമം കുട്ടികൾക്ക് പ്രധാനമാണ്, കാരണം ഇത് ശക്തമായ എല്ലുകളും പേശികളും നിർമ്മിക്കാനും അവരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിർത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ചിട്ടയായ വ്യായാമം കുട്ടികളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

ഒരു ദിവസം ഒരു മണിക്കൂർ നിർബന്ധമായും വ്യായാമം ചെയ്യുക. പേശികളെയും എല്ലുകളെയും ബലപ്പെടുത്തുന്ന വ്യായാമമുറകൾ ആഴ്ചയിൽ മൂന്ന് പ്രാവശ്യം എങ്കിലും ചെയ്യണമെന്ന് ശിശുരോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒപ്പം ശ്വാസകോശത്തിനും ഹൃദയത്തിനും ആരോഗ്യകരമായ വ്യായാമമുറകളും കുട്ടികളിൽ പരിശീലിപ്പിക്കുക. ശരീരഭാരം നിയന്ത്രിച്ചാൽ നിരവധി ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കും.

വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങൾ

  • ആരോഗ്യകരമായ വളർച്ചയെയും വികാസത്തിനും സഹായിക്കുന്നു.
  • നല്ല ഉറക്കവും മനസ്സിന് ശാന്തതയും നൽകുന്നു.
  • ശരീരത്തിന്റെ സന്തുലനാവസ്ഥ മെച്ചപ്പെടുത്തുന്നു.
  • ആവശ്യമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു.
  • തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കുന്നു.
  • ജീവിതശൈലി രോഗങ്ങളെ തടയാൻ സഹായിക്കുന്നു.
  • ശരീര സന്ധികളുടെ പ്രവർത്തനങ്ങൾ അയാസരഹിതമാക്കുന്നു.
  • പ്രശ്നപരിഹാരത്തിനുള്ള കഴിവുണ്ടാകുന്നു.
  • പഠനത്തിൽ ശ്രദ്ധ വർദ്ധിക്കുന്നു.
  • ശരീരത്തിന്റെ അനായാസകരമായ ചലനങ്ങൾക്ക് സഹായിക്കുന്നു.
  • ഹൃദയത്തെയും രക്തധമനികളെയും ആരോഗ്യമുള്ളതാക്കുന്നു.
  • നല്ല ചിന്തകൾ ഉണർത്തുകയും ചെയ്യുന്നു.

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ തന്നെ നല്ലതുപോലെ ഗുണം ചെയ്യും.ചെറിയ ദൂരങ്ങൾ നടന്നു പോകുന്നത് ലിഫ്റ്റ് പോലുള്ളവ ഒഴിവാക്കി സ്റ്റെപ്പുകൾ കയറുന്നത് പോലുള്ള മാറ്റങ്ങൾ വലിയ ഫലങ്ങൾ തരും. കുട്ടികളോടൊപ്പം പാർക്കിൽ പോകുന്നതും മറ്റു കുട്ടികളുമായി കളിക്കാൻ അവർക്ക് അവസരം നൽകുന്നത് ജീവിതം ആസ്വദിക്കാനും ആരോഗ്യകരമായ ജീവിതത്തിനും സഹായിക്കുന്നു.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.