കുട്ടികളുടെ മുടി നരയ്ക്കുന്നത് അങ്ങനെ വ്യാപകമായി കാണുന്ന ഒന്നല്ല. എന്നിരുന്നാലും ചില കുട്ടികളിൽ ഇങ്ങനെയൊരു പ്രശ്നം കണ്ടുവരാറുണ്ട്. കുട്ടികളിലെ അകാലനര മാതാപിതാക്കളെ വിഷമത്തിലും ടെൻഷനിലും ആക്കാറുണ്ട്. മുടിയുടെ അകാല നരയുടെ പ്രധാന കാരണങ്ങളിലൊന്നാണ് മോശം ജീവിതശൈലി. ചില സമയങ്ങളിൽ, ചെറുപ്രായത്തിൽ തന്നെ നരച്ച മുടി വരുന്നതിന് ജനിതകമായ പ്രശ്നങ്ങളും കാരണമായിരിക്കാം. വിറ്റാമിൻ ബി 12 ന്റെ കുറവ്, ചിലതരം വിളർച്ച, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയും കുട്ടികളിൽ നരച്ച മുടിക്ക് കാരണമാകുന്ന പ്രശ്നങ്ങളാണ്. അതിനാൽ, നിങ്ങളുടെ കുട്ടിയുടെ അകാല നരയെ തടയുന്നതിനുള്ള പ്രധാന കാര്യം, ആരോഗ്യകരമായ സമീകൃതാഹാരത്തിലൂടെ നിങ്ങളുടെ കുട്ടിക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ജങ്ക് ഫുഡ്, വറുത്ത പലഹാരങ്ങൾ, ഐസ്ക്രീമുകൾ, മിഠായികൾ, ചോക്ലേറ്റുകൾ എന്നിവയുടെ അളവ് നിയന്ത്രിക്കുക. അവർ കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷണവും ആരോഗ്യകരമായതും, പോഷകഗുണമുള്ളതും, വീട്ടിൽ തന്നെ തയ്യാറാക്കിയതും, പ്രകൃതിദത്തവുമായ ചേരുവകൾ അടങ്ങിയതാണ് എന്നും ഉറപ്പാക്കുക. ഈ അകാല നരയുടെ പ്രശ്നം ചികിത്സിച്ചു ഭേദമാക്കുവാൻ സഹായിക്കുന്ന ഫലപ്രദമായ കുറച്ച് പ്രകൃതിദത്ത ഒറ്റമൂലികളെ കുറിച്ചാണ് ഞങ്ങൾ ഇനി നിങ്ങളുമായി പങ്കിടുവാൻ പോകുന്നത്.
- ശുദ്ധമായ പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ, ഇലക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയെല്ലാം നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രധാനമാണ്.
- കറിവേപ്പില എണ്ണയിലിട്ട്, എണ്ണ കറുത്ത നിറമായി മാറുന്നതുവരെ തിളപ്പിക്കുക.കുട്ടികളുടെ മുടിയിൽ ഈ കറിവേപ്പില എണ്ണ മസാജ് ചെയ്യുക. നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കുന്നതുവരെ ആഴ്ചയിൽ 2-3 തവണ ഇത് ചെയ്യുക.
- തൈര്, യീസ്റ്റ് എന്നിവയുടെ മിശ്രിതം ഉപയോഗിക്കുന്നത് മുടിയിലെ നര കുറയ്ക്കുവാൻ നിങ്ങളെ സഹായിക്കും. കുട്ടികളുടെ മുടിയിൽ തൈര് വെറുതെ പുരട്ടുകയും ചെയ്യാം. ഇത് നിങ്ങളുടെ കുട്ടിയുടെ മുടിക്ക് സ്വാഭാവികമായ മൃദുത്വം നൽകുകയും അവ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
- കുറച്ച് നെല്ലിക്ക കഷണങ്ങൾ വെളിച്ചെണ്ണയിൽ തിളപ്പിച്ച്, ആ വെളിച്ചെണ്ണ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യാം. അല്ലെങ്കിൽ, നെല്ലിക്ക വെള്ളം ഉപയോഗിച്ച് നിങ്ങളുടെ കുഞ്ഞിന്റെ മുടി കഴുകുന്നതും നല്ലതാണ്. ഇതിനായി, ഒരു രാത്രി മുഴുവൻ നെല്ലിക്ക വെള്ളത്തിൽ ഇട്ട് വച്ച്, പിറ്റേ ദിവസം ആ വെള്ളം ഉപയോഗിച്ച് തലമുടി കഴുകുക. ഇത് സ്വാഭാവികമായ രീതിയിൽ കുട്ടികളിലെ അകാല നര അകറ്റുവാൻ സഹായിക്കുന്നു. മുടിയുടെ അകാല നര അകറ്റുവാൻ നെല്ലിക്ക ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം നെല്ലിക്കയും ബദാം എണ്ണയും തമ്മിൽ യോജിപ്പിക്കുക എന്നതാണ്. ഈ എണ്ണ മിശ്രിതം ഒരു രാത്രി മുഴുവൻ വച്ചതിനു ശേഷം, പിറ്റേ ദിവസം മുടിയിൽ മസാജ് ചെയ്യുവാൻ ഉപയോഗിക്കുക. ഈ എണ്ണ തലമുടിയിൽ നന്നായി തേച്ച് പിടിപ്പിച്ച ശേഷം ഒരു രാത്രി മുഴുവൻ വയ്ക്കുക. ഇത് നല്ല ഫലം കാണുന്നത് വരെ ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ വീതം സ്ഥിരമായി ചെയ്യുക.
- കട്ടൻ ചായ വെള്ളം മുടി കറുപ്പിക്കുകയും സ്വാഭാവികമായി മുടിയെ ഇരുണ്ടതാക്കുകയും ചെയ്യുന്നു.ഇത് ഒരു മണിക്കൂർ വച്ചതിനു ശേഷം, കുട്ടിയുടെ തല കഴുകുക. പ്രത്യേകം ശ്രദ്ധിക്കുക, ഷാമ്പൂ ഉപയോഗിക്കരുത്. ഇത് രണ്ടാഴ്ച്ച കൂടുമ്പോൾ ഒരിക്കൽ എന്ന കണക്കിൽ ചെയ്യേണ്ടതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

ഉറക്കമില്ലായ്മയുടെ കാരണങ്ങളും പരിഹാരങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.