- Trending Now:
വേഗമാർന്ന ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഉറക്കമില്ലായ്മ ഒത്തിരി ആളുകളുടെ ഒരു പ്രശ്നമാണ്. അത്ഭുതകരമായ ഒരു പ്രതിഭാസമാണ് ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു.
ഒരാൾ 9 മണിക്ക് മെത്തയിൽ കിടന്ന് രാവിലെ 4 മണിക്ക് എഴുന്നേൽക്കും എന്നു കരുതുക. അപ്പോൾ മെത്തയിലുള്ള മൊത്തം സമയം 7 മണിക്കൂർ. മെത്തയിൽ കിടന്നശേഷം ഏതാണ്ട് 10 മണിക്കാണ് അയാൾക്ക് ഉറക്കം വരുന്നതെന്നും കരുതുക. അപ്പോൾ മൊത്തം ഉറങ്ങുന്ന സമയം ആറ് മണിക്കൂർ. അങ്ങനെയാകുമ്പോൾ ഉറക്കക്ഷമത അഥവാ Sleep Efficency = 6/7 x 100 = 86 ശതമാനം. ഉറക്കക്ഷമത 85 ശതമാനമെങ്കിലും ഇല്ലെങ്കിൽ ഉറക്കമില്ലായ്മ ഉണ്ട്.
ജോലിസ്ഥലത്തെ വെല്ലുവിളികളും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും, കുട്ടികളുടെ ഭാവി ഓർത്തുള്ള ആശങ്കകളും ഉറക്കത്തിൽനിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. അമിത ആശങ്ക ഉണ്ടാകുമ്പോൾ ശരീരത്തിലെ അഡ്രിനാലിനും സമാനമായ ഹോർമോണുകളും ഉത്തേജിപ്പിക്കപ്പെടുകയും അവ ഉണർവിനു കാരണമായ മസ്തിഷ്കഭാഗത്തെ ത്രസിപ്പിക്കുകയും ചെയ്യുന്നു.
വിഷാദരോഗം ബാധിച്ച 90 ശതമാനം പേരിലും ഉറക്കം കുറയുന്നതായി കാണുന്നു. അമിത ആശങ്കയുണ്ടാകുമ്പോൾ ഉറക്കം കിട്ടാനാണ് വൈകുന്നതെങ്കിൽ വിഷാദരോഗംമൂലം ഉറക്കം നേരത്തെ അവസാനിക്കുന്നു.
ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം, നിരന്തരമായ പുകവലി, വ്യക്തിജീവിതത്തിലെ നിരാശകൾ, അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതി തുടങ്ങിയവയൊക്കെ ഉറക്കമില്ലായ്മയ്ക്കു കാരണമാണ്.
ജോലിസ്ഥലംമാറ്റം, പരീക്ഷയുടെ തലേദിവസത്തെ തയ്യാറെടുപ്പ്, വിവാഹത്തിനുള്ള തയ്യാറെടുക്കൽ തുടങ്ങിയ സന്ദർഭങ്ങളിലുണ്ടാകുന്ന ഉറക്കക്കുറവ്. ചിലർ സമയത്തിന് ഉറങ്ങാൻ സാധിക്കുമോ എന്ന് ആകുലപ്പെടുന്നു.
ആസ്ത്മ, എംഫസിമ, സന്ധിവാതം മുതലായ രോഗങ്ങൾക്കു പുറമെ നീണ്ടുനിൽക്കുന്ന വേദനയും ഉറക്കം നഷ്ടപ്പെടുത്തിയേക്കാം.
മദ്യം കഴിച്ചാൽ തുടക്കത്തിൽ ഉറക്കം ലഭിക്കുമെന്നു തോന്നുമെങ്കിലും പിന്നീടുള്ള ഉറക്കം അവതാളത്തിലാകുന്നു.
ഉറക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും, ആശങ്കയുമാണ്. മനസ്സും ഉറക്കവും തമ്മിലുള്ള ബന്ധം വളരെ വലുതാണെന്ന് തിരിച്ചറിയുക. ഉറക്കകുറവിന്റെ കാരണമെന്താണ് ചിന്തിച്ചു കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില തയാറെടുപ്പുകൾ സ്വയം നടത്തിയാൽ മനസ്സുകൊണ്ടുതന്നെ ഉറക്കത്തെ കീഴ്പ്പെടുത്തുവാൻ കഴിയും.
അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ട ചിട്ടയാശീലങ്ങളും ആഹാരക്രമങ്ങളും... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.