Sections

അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ട ചിട്ടയാശീലങ്ങളും ആഹാരക്രമങ്ങളും

Tuesday, Dec 12, 2023
Reported By Soumya
Over Weight

അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടത് ചിട്ടയായ ശീലങ്ങളും ആഹാരക്രമങ്ങളുമാണ്. അതിനായ് കുറച്ചു സമയം കണ്ടെത്തണം എന്നു മാത്രം. വണ്ണം കുറയ്ക്കാൻ ആദ്യം ആവശ്യം ആഹാരം നിയന്ത്രിക്കുകയാണ്. പലരും വണ്ണം കുറയ്ക്കാൻ വേണ്ടി പട്ടിണി കിടക്കുന്നവരാണ്. ഇത് കൊണ്ട് യാതൊരു ഗുണവുമില്ല നിങ്ങളുടെ ആരോഗ്യം അവതാളത്തിൽ ആകും. ആദ്യം കൃത്യമായ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കുക. അമിതമായ കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ, ഫാസ്റ്റ്ഫുഡ്, ജംഗ്ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കാം. അതിനുപകരമായി വൈറ്റമിൻസും പ്രോട്ടീനും മിനറൽസുമടങ്ങുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്താം.

  • നിങ്ങളുടെ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ബദാം പൊടിയായി കഴിക്കുന്നതിനുപകരം ബദാം കുതിർത്ത് കഴിക്കുന്നതാണ് വളരെ നല്ലത്.
  • ഒട്ട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. സുഗറും കൊളസ്ട്രോളും ഉള്ളവർക്ക് ഇത് വളരെ നല്ലതാണ്.
  • വൈറ്റമിൻ, പ്രോട്ടീൻ, മിനറൽസ് ഇവയുടെ കലവറയാണ് പയർ വർഗങ്ങൾ. ഇവ വിശപ്പിനെ നിയന്ത്രിക്കാനും അമിതഭാരം കുറക്കാനും സഹായിക്കുന്നു, പയർ വർഗങ്ങൾ വേവിച്ചോ മുളപ്പിച്ചോ കഴിക്കാവുന്നതാണ്. ഇവയിൽ ധാരാളം ഫൈബർ, ബികോംപ്ലെസ്, കാർബോ ഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദ്രോഗങ്ങളെയും അർബുദം പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.
  • കുരുമുളകും കറുവപ്പട്ടയും മെറ്റബോളിസം കൂടുകയും. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ അമിത വണ്ണത്തെ തടയാനും ഇത് സഹായിക്കുന്നു.
  • പ്രോട്ടീന്റെ കലവറയാണ് മുട്ട. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുക. മുട്ടയിൽ ധാരാളം അമിനോ ആസിഡുകൾ ഉണ്ട് കൂടാതെ വൈറ്റമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
  • മാതളം ആന്റി ഓക്സയിഡിന്റെ കലവറയാണ് ഇത് ശരീരത്തിലെ ആവിശ്യമില്ലാത്ത കൊഴുപ്പിനെ കത്തിച്ചു കളഞ്ഞു അമിതവണ്ണം കുറക്കാൻ സഹായിക്കുന്നു. കൂടാതെ മാതളം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.
  • ആപ്പിളിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന അർസോളിക് ആസിഡ് ആണ് അമിതവണ്ണം കുറക്കാൻ സഹായിക്കുന്നത്.കൂടാതെ ആപ്പിളിൽ ഉള്ള പെക്ടൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.
  • രാവിലെ വെറും വയറ്റിൽ ഇളം ചൂട് വെള്ളത്തിൽ ചെറു നാരങ്ങാനീരിനോടൊപ്പം ഒരൽപം തേനും കൂടി ചേർത്ത് കഴിച്ചാൽഅത് നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു . ഇതിലൂടെ ശരീരത്തിലെ അമിതമായ കൊഴുപ്പു കത്തിച്ചു കളയാനും സാധിക്കും.
  • ആഴ്ചയിൽ ഒരിക്കലെങ്കിലും മിന്റ് (കർപ്പൂര തുളസി) റ്റീ കുടിക്കുക ഇത് ശാരീരികമായി മാത്രമല്ല മാനസികമായി ഉല്ലാസം തരും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.