Sections

രാസ വസ്തുക്കൾ, ടൂൾസ് ആൻഡ് എക്യുപ്മെന്റ്സ് തുടങ്ങിയവ വിതരണം ചെയ്യൽ, കാന്റീൻ നടത്തൽ, വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Oct 10, 2025
Reported By Admin
Tenders were invited for works such as distribution of chemicals, tools and equipment, running of ca

വാഹനം ടെണ്ടർ ക്ഷണിച്ചു

തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിന് നവംബർ മുതൽ ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള വാഹനം (ജീപ്പ്/കാർ) വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 23 ഉച്ചക്ക് രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 6282087812, 9633606296.

രാസ വസ്തുക്കൾ ക്വട്ടേഷൻ ക്ഷണിച്ചു

മാനന്തവാടി ഗവ കോളേജ് ലബോറട്ടറികളിലേക്ക് വിവിധ രാസ വസ്തുക്കൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 15 വൈകിട്ട് മൂന്നിനകം മാനത്താവടി ഗവ. കോളജിൽ നൽകേണ്ടതാണ്. ഫോൺ- 04935 240351, 9539596905.

കൺസൾട്ടന്റ്; ക്വട്ടേഷൻ ക്ഷണിച്ചു

പെരുമൺ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് അക്രഡിറ്റേഷനുള്ള കൺസൾട്ടന്റുമാരിൽ നിന്ന് സേവനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാനതീയതി: ഒക്ടോബർ 10. വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനിയർ, കെ.ആർ.എഫ്.ബി-പി.എം.യു, കൊല്ലം ഡിവിഷൻ, മൂന്നാം നില, സൺറൈസ് അവന്യൂ, കടപ്പാക്കട പി.ഒ, കൊല്ലം. ഇ-മെയിൽ: eekrfbklm@gmail.com.

ടൂൾസ് ആൻഡ് എക്യുപ്മെന്റ്സ് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ടൂൾസ് ആൻഡ് എക്യുപ്മെന്റ്സ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 17 വൈകിട്ട് അഞ്ച് മണി. ഫോൺ: 0477-2282611, 2282015.

വാഹനത്തിന് ടെൻഡർ ക്ഷണിച്ചു

കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐസിഡിഎസ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിന് 12 വർഷത്തിലധികം കാലപ്പഴക്കമില്ലാത്ത കരാർ വാഹനം വാടകയ്ക്ക് നൽകുവാൻ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 13. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ 0479 2442059 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

കാന്റീൻ ക്വട്ടേഷൻ

പത്തനംതിട്ട ടിബി റോഡ് പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തിലുളള കാന്റീൻ 2025 നവംബർ ഒന്നുമുതൽ ഒരു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ നടത്തുന്നതിന് മുൻപരിചയമുളള വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 16 പകൽ മൂന്നുവരെ. വിലാസം: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷൻ ഓഫീസ്, പത്തനംതിട്ട. ഫോൺ: 0468 2325270.

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴിൽ ആലത്തൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 14 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോൺ : 04922-254007.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.